നാസിക് ടിസിഎസ് കേസ്; മുഖ്യ പ്രതി നിദാ ഖാനെ തേടി പൊലീസ് അന്വേഷണം ശക്തമാക്കി

APRIL 18, 2026, 5:11 AM

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ടിസിഎസുമായി ബന്ധപ്പെട്ട നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും ലൈംഗിക പീഡന പരാതികളും ഉയർന്ന കേസിൽ മുഖ്യ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന നിദാ ഖാനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കി. നിദാ ഖാൻ എവിടെയുണ്ടെന്ന വിവരം ഭർത്താവ് പൊലീസിന് നൽകിയിരുന്നെങ്കിലും, സംഘം എത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പോലീസ് എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞതിനെ തുടർന്ന് നിദാ ഖാൻ ഒളിവിൽ പോയതായാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനിടെ, താൻ ഗർഭിണിയാണെന്നും അറസ്റ്റിൽ നിന്ന് സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് നിദാ ഖാൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആരോഗ്യസ്ഥിതി പരിഗണിച്ച് മാനുഷിക പരിഗണന നൽകണമെന്നാണ് അപേക്ഷയിൽ പറയുന്നത്.

നാസിക്കിലെ ടിസിഎസ് ഓഫീസിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മതപരിവർത്തനത്തിന് പ്രേരിപ്പിച്ചെന്നാണ് പ്രധാന പരാതി. കൂടാതെ, ലൈംഗിക പീഡന പരാതികളെ ഗൗരവമായി കൈകാര്യം ചെയ്യാതെ ഒതുക്കാൻ ശ്രമിച്ചെന്നാരോപണവും ഉയർന്നിട്ടുണ്ട്.

vachakam
vachakam
vachakam

കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് നിദാ ഖാൻ ഉൾപ്പെടെ ബന്ധപ്പെട്ട ജീവനക്കാരെ ടിസിഎസ് കഴിഞ്ഞ ആഴ്ച സസ്‌പെൻഡ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് മറ്റ് പത്ത് പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam