ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30 ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രസംഗത്തിന്റെ വിഷയം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാല്‍ വലിയ ആകാംക്ഷയും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ട്.
പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. വോട്ടെടുപ്പില്‍ 298 പേര് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 230 പേര് എതിര്‍ത്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ 352 വോട്ടുകള്‍ തികയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതാണ് ബില്‍ തള്ളാന്‍ കാരണമായത്.
പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചുവെന്നും ഇതിന് അവര്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇന്ന് നടന്ന കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ സന്ദേശം ഗ്രാമങ്ങളിലടക്കം ഓരോ പൗരനിലും എത്തിക്കണമെന്നും അദ്ദേഹം മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കി.
മണ്ഡല പുനര്‍ നിര്‍ണയം, എട്ടാം ശമ്പള കമ്മീഷന്, ഇറാന്-അമേരിക്ക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

നാസിക് ടിസിഎസ് കേസ്; മുഖ്യ പ്രതി നിദാ ഖാനെ തേടി പൊലീസ് അന്വേഷണം
ചേരിയിൽ നിന്ന് സ്വപ്നങ്ങളിലേക്ക്; "അമ്മേ, ഞാൻ പാസായി!" പത്താം ക്ലാസ് വിജയത്തിൽ പൊട്ടിക്കരഞ്ഞ് സാക്ഷി,
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത 2 ശതമാനം വർദ്ധിപ്പിച്ചു
പാകിസ്ഥാനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ രഹസ്യ നാവിക ഉപരോധം; അന്ന് സമുദ്രത്തിൽ നടന്നത് ആരും