ലൈംഗികാതിക്രമക്കേസ്; നൃത്തസംവിധായകൻ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

SEPTEMBER 19, 2024, 2:34 PM

ലൈംഗികാതിക്രമത്തിനിരയാക്കി എന്ന 21-കാരിയുടെ പരാതിയെ തുടർന്ന് നൃത്തസംവിധായകൻ ഷെയ്ക് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ റായ്ദുർഗ് പോലീസ് കേസെടുത്തിരുന്നു.

ചെന്നൈ, മുംബൈ, ഹൈദരാബാദ്, അളകാപുരി ടൗണ്‍ഷിപ്പ് എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ നടന്ന പീഡനത്തിന്റെയും ആക്രമണത്തിന്റെയും സംഭവങ്ങള്‍ പരാതിയില്‍ അവർ വിശദമാക്കിയിട്ടുണ്ട്. 

തമിഴ്, തെലുങ്ക് സിനിമകളിലെ പ്രശസ്തനായ കൊറിയോഗ്രാഫറാണ് ജാനി. രഞ്ജിതമേ, കവലയ്യ' തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് ഇയാള്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

പരാതിക്കാരിയായ യുവതി 2019 മുതല്‍ കൊറിയോഗ്രാഫർമാരുടെ അസോസിയേഷനില്‍ ഉണ്ടെന്ന് പറയപ്പെടുന്നു. കുറ്റം ആരോപിക്കപ്പിക്കപ്പെടുന്ന അന്ന് പെണ്‍കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരവും ജാനിക്കെതിരെ കേസെടുത്തിരുന്നു.

ഈ കേസില്‍ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് അയാള്‍ പ്രസിഡൻ്റായിരുന്ന തെലുങ്ക് സിനിമാ ആൻഡ് ടിവി ഡാൻസേഴ്‌സ് അസോസിയേഷനില്‍ നിന്ന് ജാനിയെ പുറത്താക്കി. ഒളിവിലായിരുന്ന ഇയാളെ ഇന്ന് (സെപ്റ്റംബർ 19) ബെംഗളൂരുവില്‍ സ്പെഷല്‍ പൊലീസ് അറസ്റ്റ് ചെയ്തു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam