ന്യൂഡെല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ചില സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും പ്ലാറ്റ്ഫോമുകളുടെയും പങ്കിനെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ പ്രകടിപ്പിച്ച് പാര്‍ലമെന്ററി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സ്റ്റാന്‍ഡിംഗ് കമ്മിറ്റി. ഈ സ്ഥാപനങ്ങളില്‍ ചിലത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായും അവയുടെ ഉള്ളടക്കത്തിലൂടെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായും കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഈ നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തോടും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോടും വേഗത്തിലും ഫലപ്രദമായും നടപടിയെടുക്കാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
2000-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ വ്യവസ്ഥകളും 2021-ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമങ്ങളും പ്രകാരം അത്തരം പ്ലാറ്റ്ഫോമുകളും അക്കൗണ്ടുകളും നിരോധിക്കാന്‍ ആലോചിക്കുന്ന നടപടികളുടെ വിശദാംശങ്ങള്‍ കമ്മറ്റി പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
ദോഷകരമായ ഉള്ളടക്കത്തിന്റെ വ്യാപനം തടയാന്‍ സ്വീകരിച്ചതോ നിര്‍ദ്ദേശിച്ചതോ ആയ നടപടികള്‍ വിശദീകരിക്കുന്ന ഒരു സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് കമ്മിറ്റി 2025 മെയ് 8 വരെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്