"ഞാൻ അത്ര പെട്ടെന്ന് തോൽക്കില്ല"; ക്യാൻസർ രോഗാവസ്ഥക്കിടയിലും ആത്മവിശ്വാസം കൈവിടാതെ ബ്രൂസ് കാംബെൽ

MARCH 3, 2026, 11:48 PM

ഭയപ്പെടുത്തുന്ന വേഷങ്ങളിലൂടെയും ആക്ഷൻ സിനിമകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഹോളിവുഡ് ഇതിഹാസം ബ്രൂസ് കാംബെൽ  തനിക്ക് ക്യാൻസർ ബാധിച്ച വിവരം ആരാധകരുമായി പങ്കുവെച്ചു. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്.

തനിക്ക് ബാധിച്ചിരിക്കുന്നത് "ട്രീറ്റബിൾ ബട്ട് നോട്ട് ക്യുറബിൾ"  വിഭാഗത്തിലുള്ള ക്യാൻസറാണെന്ന് 67-കാരനായ ബ്രൂസ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഈ വാർത്ത തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

എങ്കിലും താനൊരു "തഗ് ഓൾഡ് സൺ ഓഫ് എ ബിച്ച്"  ആണെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരുടെയും സഹതാപമോ ഉപദേശമോ താൻ ആഗ്രഹിക്കുന്നില്ലെന്നും തെറ്റായ വാർത്തകൾ പ്രചരിക്കാതിരിക്കാനാണ് താൻ ഇത് വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

അടുത്ത കുറച്ചു മാസങ്ങളിൽ തന്റെ ചികിത്സയ്ക്കായി മുൻഗണന നൽകുമെന്നും അതിനാൽ ഫാൻ കൺവെൻഷനുകളിലും സിനിമാ തിരക്കുകളിലും മാറ്റം വരുത്തുമെന്നും ബ്രൂസ് അറിയിച്ചു. ഈ വേനൽക്കാലത്ത് ആരോഗ്യം വീണ്ടെടുത്ത് തന്റെ പുതിയ ചിത്രമായ ഏർണി ആൻഡ് എമ്മ എന്ന സിനിമയുടെ പ്രചാരണത്തിനായി വീണ്ടും സജീവമാകാനാണ് അദ്ദേഹത്തിന്റെ പ്ലാൻ.

1981-ൽ സാം റെയ്മി സംവിധാനം ചെയ്ത ദി ഈവിൾ ഡെഡ് (The Evil Dead) എന്ന ചിത്രത്തിലൂടെയാണ് ബ്രൂസ് ലോകശ്രദ്ധ നേടുന്നത്. ഇതിലെ ആഷ് വില്യംസ് എന്ന കഥാപാത്രം ഹൊറർ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐക്കണുകളിൽ ഒന്നായി മാറി. ഇതിന്റെ തുടർച്ചകളായ ഈവിൾ ഡെഡ് II, ആർമി ഓഫ് ഡാർക്ക്നെസ് എന്നിവയും ആഷ് വേഴ്സസ് ഈവിൾ ഡെഡ് എന്ന ടെലിവിഷൻ പരമ്പരയും അദ്ദേഹത്തിന് വലിയൊരു ആരാധകവൃന്ദത്തെ നേടിക്കൊടുത്തു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam