ബ്രിട്നി സ്പിയേഴ്സിന്റെ ജീവചരിത്ര സിനിമയ്ക്ക് തിരക്കഥയൊരുക്കാൻ ലിസ് മെരിവെതർ

JULY 7, 2026, 11:16 PM

പോപ്പ് ലോകത്തെ ഇതിഹാസ ഗായിക ബ്രിട്നി സ്പിയേഴ്സിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തുമ്പോൾ ചിത്രത്തിന് തിരക്കഥയൊരുക്കാൻ പ്രശസ്ത തിരക്കഥാകൃത്തും ടെലിവിഷൻ ക്രിയേറ്ററുമായ ലിസ് മെരിവെതർ  എത്തുന്നു. യൂണിവേഴ്സൽ പിക്ചേഴ്സ് നിർമ്മിക്കുന്ന ഈ വമ്പൻ പ്രൊജക്റ്റ് സംവിധാനം ചെയ്യുന്നത് ജോൺ എം. ചു ആണ്. മാർക്ക് പ്ലാറ്റ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ബ്രിട്നിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ജീവചരിത്ര പുസ്തകത്തെ  ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

2024 ഓഗസ്റ്റിൽ തന്നെ യൂണിവേഴ്സൽ പിക്ചേഴ്സ് ബ്രിട്നിയുടെ പുസ്തകത്തിന്റെ സിനിമാ അവകാശം സ്വന്തമാക്കിയിരുന്നു. തന്റെ ജീവിതം സിനിമയാകുന്നതിനെക്കുറിച്ച് ഒരു 'രഹസ്യ പ്രൊജക്റ്റ്' എന്ന രീതിയിൽ ബ്രിട്നി സ്പിയേഴ്സ് മുൻപ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകരിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

2023 ഒക്ടോബറിൽ പുറത്തിറങ്ങിയ 'ദി വുമൺ ഇൻ മീ'  എന്ന ബ്രിട്നിയുടെ ജീവചരിത്ര പുസ്തകത്തെ ആസ്പദമാക്കിയാണ് ലിസ് മെരിവെതർ തിരക്കഥ തയ്യാറാക്കുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 11 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ് ഈ പുസ്തകം റെക്കോർഡ് ഇട്ടിരുന്നു. ഓസ്കാർ നാമനിർദ്ദേശം ലഭിച്ച നടി മിഷേൽ വില്യംസ് ശബ്ദം നൽകിയ ഇതിന്റെ ഓഡിയോബുക്ക് പതിപ്പും ചരിത്ര വിജയമായിരുന്നു.

vachakam
vachakam
vachakam

ഹോളിവുഡിൽ നിരവധി വിജയകരമായ പരമ്പരകൾക്കും സിനിമകൾക്കും പിന്നിൽ പ്രവർത്തിച്ച പരിചയസമ്പന്നയാണ് ലിസ് മെരിവെതർ. 'ഡൈയിംഗ് ഫോർ സെക്സ്', 'ദി ഡ്രോപ്പ്ഔട്ട്' എന്നീ ജനപ്രിയ ലിമിറ്റഡ് പരമ്പരകളിലൂടെ നാല് എമ്മി  നാമനിർദ്ദേശങ്ങളും ഡബ്ല്യു.ജി.എ, പി.ജി.എ അവാർഡുകളും ലിസ് സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ നതാലി പോർട്ട്മാൻ അഭിനയിച്ച ഹിറ്റ് ചിത്രമായ 'നോ സ്ട്രിംഗ്സ് അറ്റാച്ച്ഡ്' (2011), ഏഴ് സീസണുകളിലായി തരംഗം സൃഷ്ടിച്ച കോമഡി പരമ്പര 'ന്യൂ ഗേൾ' എന്നിവയുടെ ക്രിയേറ്ററും ലിസ് ആയിരുന്നു. ലിസിന്റെ മികച്ച തിരക്കഥയിലൂടെ ബ്രിട്നി സ്പിയേഴ്സിന്റെ യഥാർത്ഥ ജീവിതം അതേ തീവ്രതയോടെ സ്ക്രീനിലെത്തിക്കാൻ കഴിയുമെന്നാണ് ഹോളിവുഡിലെ പ്രതീക്ഷ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam