ഐശ്വര്യയുമായി വേര്‍പിരിയുന്നു? വിവാഹ മോചന പോസ്റ്റിന് ലൈക്കടിച്ച്‌ അഭിഷേക് ബച്ചൻ

JULY 18, 2024, 7:59 PM

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചനം നേടുന്നു എന്ന  വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളായി.

വിവാഹമോചന കിംവദന്തികൾക്കിടയിൽ, അതുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് താരം ലൈക്ക് ചെയ്തിട്ടുണ്ട്. വിവാഹമോചനക്കേസുകൾ പെരുകുന്നത് സംബന്ധിച്ച് ഒരു പ്രമുഖ മാധ്യമത്തിൽ വന്ന ലേഖനത്തിൻ്റെ പോസ്റ്റാണ് അഭിഷേക് ലൈക്ക് ചെയ്തത്.

"വിവാഹമോചനം ആർക്കും എളുപ്പമല്ല. എന്നാൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ചതുപോലെ ജീവിതം മാറില്ല. എന്നാൽ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളും വലിയ സ്വപ്നങ്ങളും ഒരുമിച്ച് കണ്ടവർ വർഷങ്ങൾക്ക് ശേഷം പിരിയുമ്പോൾ അവർക്ക് എങ്ങനെ അത് സഹിക്കാനാകും. ബന്ധം വിച്ഛേദിക്കാൻ അവരെ പ്രേരിപ്പിക്കുന്നതെന്താണ്, എന്ത് വെല്ലുവിളികളാണ് അവർ നേരിടുന്നത്?. ആഗോളതലത്തില്‍ 50 കഴിഞ്ഞവർ വിവാഹ മോചനം നേടുന്നത് കൂടി വരുന്നുണ്ട്. കാരണങ്ങള്‍, വ്യത്യസ്തമാണെങ്കിലും, അതിശയിക്കാനില്ല," എന്നാണ് ലേഖനത്തിലുള്ളത്.

vachakam
vachakam
vachakam

മുകേഷ് അംബാനിയുടെ  മകന്റെ വിവാഹത്തിൽ മകൾ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ റായ് ബച്ചൻ പങ്കെടുത്തത്. മാതാപിതാക്കളായ അമിതാഭ്, ജയ എന്നിവർക്കൊപ്പമാണ് അഭിഷേക് എത്തിയത്. അഭിഷേക് ബച്ചൻ തൻ്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും കുടുംബത്തോടൊപ്പമാണ്  ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

ഐശ്വര്യയും മകളും ഒറ്റയ്ക്കാണ് ഫോട്ടോയ്ക്ക് നിന്നത്. ഇതോടെ ഐശ്വര്യയും അഭിഷേകും വേർപിരിയുന്നുവെന്ന അഭ്യൂഹങ്ങള്‍ കൂടുതല്‍ ശക്തമായി. 2007 ഏപ്രില്‍ 20 നായിരുന്നു അഭിഷേക്-ഐശ്വര്യ വിവാഹം. 2011 ലാണ് ഇരുവർക്കും ആരാധ്യ ജനിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam