ഞാനിത്രയും ഭയങ്കരനാണോ? ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനു അടിമാലി

MARCH 15, 2024, 7:14 AM

കഴിഞ്ഞ ദിവസങ്ങളിൽ ബിനു അടിമാലിയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ്  ഉയർന്നത്. ബിനുവിൻറെ മുൻ സുഹൃത്തും ക്യാമറമാനും സോഷ്യൽ മീഡിയ മാനേജറുമായ ജിനേളിനെ ബിനു മർദ്ദിച്ചുവെന്ന ആരോപണമാണ് ഉയർന്നത്. ഈ ആരോപണങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇപ്പോൾ തൻറെ ഭാഗം വിശദീകരിച്ച് എത്തിയിരിക്കുകയാണ് ബിനു. 

ബിനുവിന്റെ വാക്കുകൾ ഇങ്ങനെ

 പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെ മുന്നിൽ വച്ചും താൻ പറയുകയാണ്, അങ്ങനൊരു സംഭവം നടന്നിട്ടേയില്ല. ഒരു ചാനലിന്റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി കൂട്ടി അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനൽ പരിപാടിക്ക് എടുക്കുമോ? . 

vachakam
vachakam
vachakam

ഒപ്പം തന്നെ എന്നെക്കുറിച്ച് ഇതൊക്കെ കേട്ട് ഞാൻ തന്നെ ഞെട്ടിപ്പോയി. ഞാനിത്രയും ഭയങ്കരനാണോ എന്ന് ആലോചിച്ച് എനിക്ക് തന്നെ വിഷമം തോന്നി. ഇത്തരം ഭയനാകമായ സംഭവം നടന്നെങ്കിൽ ചാനൽ തന്നെ എൻറെ പേരിൽ കേസ് എടുക്കില്ലെ. സംഭവം നടന്നു എന്ന് പറഞ്ഞ ശേഷം ഞാൻ തന്നെ ഒന്നു രണ്ട് തവണ അവിടെപ്പോയി പരിപാടി അവതരിപ്പിച്ചു. ഇത്രയും വലിയ സംഭവം വാർത്തയാകില്ലെ. എന്നെ പിന്നെ അവിടെ കയറ്റുമോ? അവിടെ ഒന്നും നടന്നിട്ടില്ല. 

പോലീസ് സ്‌റ്റേഷനിൽ ഞാൻ ഹാജരായിരുന്നു. മർദ്ദനം ഏറ്റെന്നു പറയുന്ന വ്യക്തിയുടെ മെഡിക്കൽ റിപ്പോർട്ടിൽ യാതൊരു കുഴപ്പവും പൊലീസ് തന്നെ കണ്ടില്ല. പൊട്ടിച്ച ക്യാമറയ്ക്കും യാതൊരു കുഴപ്പമില്ലെന്നും കണ്ടു. അയാൾ‌ ക്യാമറ വാങ്ങി പോയി അന്ന് മുതൽ പുള്ളി അതിലൂടെ ജോലി ചെയ്യുന്നുമുണ്ട്. പിന്നെ ക്യാമറ ഞാൻ തല്ലിപൊളിച്ചുവെന്ന് പറയുന്നതിലെ കാര്യം എന്താണ്. 

അപകടം കഴിഞ്ഞ് മൂന്നുമാസത്തോളം വിശ്രമിക്കണമെന്നാണ്. ഡോക്ടർ നിർദ്ദേശിച്ചതിന് അനുസരിച്ചാണ് വാക്കറിൽ നടന്നിരുന്നത്. എന്റെ കാലിന് ലിഗ്മെന്റ് പ്രശ്‌നം നേരത്തെ തന്നെയുണ്ട്. അത് സ്റ്റാർ മാജിക്കിലും പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടാണ് പല ഗെയിമുകളും കളിക്കാൻ പറ്റാത്തത്. മരിച്ചു പോയ സുധിയുടെ വീട്ടിൽ പോയി ഞാൻ പ്രഹസനം കാണിച്ചു എന്ന് പറയുന്നത് ശരിയല്ല. എൻറെ വയ്യാത്ത മകളുടെ തലയിൽ തൊട്ട് സത്യം ചെയ്യാം ഞാൻ തെറ്റ് ചെയ്തിട്ടില്ല!!!

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam