ബി​ഗ് ബോസ്സ് വിന്നർ അനുമോളോ? അനീഷോ? സീസൺ 7 ഹൗസിലെ അവസാന എവിക്ഷനിൽ ഷാനവാസ് പുറത്തേക്ക് 

NOVEMBER 9, 2025, 10:40 AM

ബി​ഗ് ബോസ്സ് സീസൺ 7ലെ കപ്പിൽ മുത്തമിടുന്നതാര്? അനുമോളോ? അനീഷോ?.  സീസൺ 7 ൽ ടോപ്പ് 5 ൽ നിന്ന് മൂന്നാമത്തെ മത്സരാർഥിയും പുറത്തായി. അവസാന എവിക്ഷനിൽ ഷാനവാസാണ് പുറത്തേക്ക് പോയത്.

 ഷാനവാസ്, അനുമോൾ, അനീഷ് എന്നിവർ ആയിരുന്നു സീസൺ 7 ലെ ടോപ്പ് 3. ഇവരോട് ​ഗാർഡൻ ഏരിയയിലേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടായിരുന്നു ബി​ഗ് ബോസിൻറെ പ്രഖ്യാപനം.

മൂന്ന് പേർക്കും ത്രികോണാകൃതിയുടെ മൂന്ന് ഭാ​ഗങ്ങളിലായി നിൽക്കാൻ ഇടം നൽകിയിട്ട് മുന്നിലെ കത്ത് തുറന്ന് നോക്കാൻ ബി​ഗ് ബോസ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

പിന്നീട് ഓരോരുത്തരോടും അതിൽ എഴുതിയിരിക്കുന്നത് ഉറക്കെ പറയാനും. ആദ്യം ഷാനവാസിനോടാണ് ബി​ഗ് ബോസ് അത് ആവശ്യപ്പെട്ടത്. അനുമോൾ ടോപ്പ് 2 ൽ എത്തിയിരിക്കുന്നു എന്നതായിരുന്നു ഷാനവാസിൻറെ ലെറ്ററിൽ.

അത് ഷാനവാസ് വായിച്ചു. പിന്നീട് അനീഷിനോടാണ് കത്ത് വായിക്കാൻ ബി​ഗ് ബോസ് ആവശ്യപ്പെട്ടത്. ഷാനവാസ് എവിക്റ്റഡ് എന്നായിരുന്നു കത്തിൽ. അങ്ങനെ അനുമോൾ, അനീഷ് എന്നിവരിൽ നിന്നാണ് സീസൺ 7 ടൈറ്റിൽ വിജയി എന്ന് ഉറപ്പായി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam