തമിഴ്, തെലുങ്ക് സിനിമയിലെ നടന്മാരുടെയും നടിമാരുടെയും വ്യക്തി ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങളെക്കുറിച്ചുമെല്ലാം പങ്ക് വക്കുന്ന മാധ്യമപ്രവര്‍ത്തകനും നടനുമായ ബയല്‍വാന്‍ രംഗനാഥന്‍ സിൽക്ക് സ്മിതയെകുറിച്ച് പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
തൃഷയ്‌ക്കെതിരെയും ധനുഷിനെതിരെയുമടക്കം യൂട്യൂബ് അഭിമുഖങ്ങളില്‍ വെളിപ്പെടുത്തി വിവാദം സൃഷ്‌ടിച്ച വ്യക്തിയാണ് ബയല്‍വാൻ രംഗനാഥൻ. സില്‍ക്ക് സ്മിതയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിച്ചത്.
പണ്ടുകാലത്ത് സിനിമയില്‍ നടിമാരാകാൻ പെണ്‍കുട്ടികള്‍ താൻ ജോലി ചെയ്‌തിരുന്ന മാദ്ധ്യമത്തില്‍ അവരുടെ അർദ്ധനഗ്ന-ഗ്ളാമർ ചിത്രങ്ങള്‍ അയച്ചിരുന്നു. അത്തരത്തില്‍ ഒരു ചിത്രം താൻ ജോലി ചെയ്യുന്ന മായ മാഗസിനില്‍ സില്‍ക്ക് സ്‌മിതയുടേത് വന്നു. 1980ലായിരുന്നു അത്. വണ്ടിചക്രം എന്ന ചിത്രം സംവിധാനം ചെയ്യുന്ന സംവിധായകൻ വിനു ചക്രവർത്തി ഈ ചിത്രം കണ്ട് തന്റെയടുത്ത് എത്തി. ആ ഫോട്ടോയെടുത്തയാളെ കണ്ടെത്താൻ വിനു ചക്രവർത്തിക്കൊപ്പം താൻ പോയതായും വൈകാതെ സില്‍ക്ക് സ്‌മിതയെ കണ്ടെത്തി എന്നും ബയല്‍വാൻ പറയുന്നു.
ആദ്യ ചിത്രത്തിന് ശേഷം തുടർച്ചയായി സ്‌മിതയ്‌ക്ക് അവസരങ്ങള്‍ വന്നുകൊണ്ടിരുന്നു. സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തില്‍ അഭിനയിച്ച ശേഷമാണ് സില്‍ക്ക് സ്‌മിത എന്നറിയപ്പെട്ടത്. പൊതുഇടങ്ങളില്‍ എവിടെ കണ്ടാലും സ്‌മിത തന്നോട് സൗഹൃദത്തോടെ പെരുമാറിയിരുന്നെന്നും ഇടയ്‌ക്ക് തനിക്ക് പണം നല്‍കിയിരുന്നെന്നും എന്നാല്‍ അപ്പോഴെല്ലാം പണം വേണ്ട സിനിമയില്‍ അവസരം മതിയെന്ന് പറഞ്ഞിരുന്നെന്നും ബയല്‍വാൻ രംഗനാഥൻ പറയുന്നു.
ഭർത്താവായും കാമുകനായും താൻ ധാരാളം സിനിമകളില്‍ സില്‍ക്ക് സ്‌മിതയ്‌ക്കൊപ്പം അഭിനയിച്ചതായും രംഗനാഥൻ ഓർക്കുന്നു. ഗ്ളാമർ വേഷങ്ങളില്‍ ശ്രദ്ധ നേടിയെങ്കിലും ഗ്ളാമർ റോളുകള്‍ ചെയ്യാൻ നടിയ്‌ക്ക് താല്‍പര്യമില്ലായിരുന്നു എന്നും രംഗനാഥൻ പറയുന്നു.
എന്ത് വസ്ത്രം കിട്ടിയാലും സില്‍ക്ക് ധരിക്കുമായിരുന്നു. അവര്‍ ഇത്രയും വലിയ സ്ഥലത്ത് എത്തുമെന്ന് ഞാന്‍ കരുതിയില്ല. അഹങ്കാരം ഇല്ലാത്തതുകൊണ്ടാണ് എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചുവെന്നുമാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.
സില്‍ക്ക് സ്മിത നിര്‍മ്മിച്ച മൂന്ന് സിനിമകളും പരാജയപ്പെട്ടതോടെ മയക്കുമരുന്നിന് അടിമയായെന്നും സില്‍ക്കിന് മരുന്ന് നല്കുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ മകന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ അത് സില്‍ക്കിനോടും പറഞ്ഞു. അങ്ങനെ സില്‍ക്ക് അവനെ സിനിമയുടെ ചിത്രീകരണത്തിന് കൊണ്ടുപോയി, നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരിചയപ്പെടുത്തി. അത് നിരന്തരം തുടര്‍ന്ന് കൊണ്ടിരുന്നതോടെ ചില സമയങ്ങളില്‍, ഡോക്ടര്‍ സില്‍ക്കിനെയും മകനെയും സംശയിക്കാന്‍ തുടങ്ങി. ഇത് സില്‍ക്കിന് വലിയ ദുരിതമായി അനുഭവപ്പെട്ടു. അതിന് ശേഷമാണ് നടി തൂങ്ങിമരിക്കുന്നതെന്നും രംഗനാഥന്‍ വെളിപ്പെടുത്തുന്നു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്