കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു: മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ബാല

DECEMBER 7, 2024, 9:59 AM

സോഷ്യൽ മീഡിയ വഴി തൻറെ ഭാര്യ കോകിലയെ കടുത്ത ഭാഷയിൽ ആക്ഷേപിക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടൻ ബാല. നടൻ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. 

 കോകിലയെ വേലക്കാരിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നുെവന്നാണ് ബാലയുടെ ആരോപണം. ഇതിന് പിന്നിൽ ആരാണെന്ന് നന്നായി  അറിയാമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ബാല പറഞ്ഞു. 

 ബാലയുടെ വാക്കുകൾ ഇങ്ങനെ 

vachakam
vachakam
vachakam

 ‘‘എല്ലാവർക്കും നമസ്കാരം.  കോകില ഇന്ന് കുറച്ച് വിഷമത്തിലായിരുന്നു. മീഡിയയ്ക്ക് ഇത് എന്താണ് പറ്റിയത്? ഒരു മെസ്സേജ് ഇടുന്നു അത് ഭയങ്കരമായി വൈറൽ ആകുന്നു.  ഒരാളുടെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കുമോ ആരെങ്കിലും ? ഇതാണോ നിങ്ങളുടെ സംസ്കാരം? ഇത് എന്റെ മാമന്റെ മകൾ ആണ്.  ഇത് പറഞ്ഞ നിന്റെ ഭാര്യയെപ്പറ്റി ഞാൻ എന്താണ് പറയേണ്ടത്? ഞാൻ പറയുന്നു നിങ്ങൾ സിനിമകളെക്കുറിച്ച് സംസാരിക്ക്, അഭിനയത്തെപ്പറ്റി സംസാരിക്ക്, അടുത്ത് വരുന്ന റിലീസുകളെപ്പറ്റി സംസാരിക്ക്.   

 നിങ്ങൾക്ക് ഇതിനൊക്കെ എങ്ങനെയാണ് ധൈര്യം വരുന്നത് ? എന്റെ ഭാര്യയുടെ കണ്ണ് ഇന്ന് നിറഞ്ഞു.  മറ്റൊരാളിന്റെ ഭാര്യയെ വേലക്കാരി എന്നൊക്കെ വിളിക്കാമോ? ഈ നാട്ടിൽ അതിനൊക്കെ നിയമം ഉണ്ടോ?   ഞാൻ വൈക്കത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുന്നു, അമ്പലത്തിനു വേണ്ടി പ്രവർത്തിക്കുന്നു. ഞാൻ പറഞ്ഞ വാക്കുകൾ എന്തെങ്കിലും തെറ്റിച്ചോ ? അപ്പോൾ ഞങ്ങൾ രണ്ടുപേരും നന്നായി ഇരിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമല്ല, നിങ്ങൾ എന്ത് വേണമെങ്കിലും പറയും. അടുത്തവന്റെ ഭാര്യയെക്കുറിച്ചും മക്കളെക്കുറിച്ചും എന്തും പറയും ഇതാണ് നിങ്ങളുടെ സംസ്കാരം.  ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട് കോകിലയുടെ അച്ഛൻ രാഷ്ട്രീയത്തിൽ വലിയ ഒരാളാണെന്ന്. അദ്ദേഹം എന്നെ വിളിച്ചിരുന്നു. പോലീസിൽ പരാതി കൊടുക്കണ്ട അദ്ദേഹം നോക്കിക്കൊള്ളാം എന്ന് പറഞ്ഞു.  

 ഇതു പറഞ്ഞവൻ മാപ്പ് പറയണം. മറ്റൊരാളിന്റെ ഭാര്യയെക്കുറിച്ച് ഇങ്ങനെ സംസാരിക്കാൻ പാടില്ല.  ഒരുത്തൻ പറഞ്ഞത് എല്ലാവരും കൂടി എടുത്ത് ന്യൂസ് ആക്കുകയാണ്.  ഇതേക്കുറിച്ച് ചോദിച്ചുകൊണ്ട് ഞങ്ങൾക്ക് ഫോൺ കോൾ വരുന്നു. ഇതൊന്നും ഞാൻ അല്ല ആദ്യം തുടങ്ങി വച്ചത്. ആദ്യം അത് മനസിലാക്ക്. പ്രവർത്തിയും പ്രതികരണവും വ്യത്യസ്തമാണ് .  നിങ്ങൾ തുടങ്ങി വെക്കുക എന്നിട്ട് ഞാൻ പ്രതികരിക്കുക. ഒരു മര്യാദ വേണം. നിങ്ങൾ എന്താണ് വിചാരിച്ചത്? കോകിലയുടെ കുടുംബം ഏതാണെന്നു നിനക്ക് അറിയാമോ?  ഞാൻ നിനക്ക് മെസ്സേജ് അയക്കുന്നുണ്ട്. നീ മാപ്പ് പറയണം. ഞങ്ങൾ നിന്നെ നിയമത്തിനു വിട്ടുകൊടുക്കില്ല. അവളുടെ അച്ഛൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് നിന്നെ. ഇനി ഒരിക്കലും എന്റെ മാത്രമല്ല മറ്റൊരുത്തന്റെയും കുടുംബത്തിൽ കയറി കളിക്കരുത്. ഇത് നിനക്ക് ഞാൻ നേരിട്ട് തരുന്ന താക്കീതാണ്.’’  ബാല പറയുന്നു. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam