'ഇതെന്റെ അവസാനത്തെ കല്യാണമാണ്'; സെൽഫ് ട്രോളുമായി ബാല

OCTOBER 24, 2024, 12:36 PM

വിവാഹത്തിന് പിന്നാലെ ഉയർന്ന നെഗറ്റീവ് കമന്റുകള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി നടൻ ബാല. ഇത് തന്റെ അവസാനത്തെ കല്യാണമാണെന്ന് ബാല വ്യക്തമാക്കി.

'ഒരു പാട് പേര് അനുഗ്രഹിച്ചു. ഒരുപാട് ട്രോളുകള്‍ ഒക്കെ ഇറങ്ങി. ഇത് അവസാനത്തെ കല്യാണമാണ്. ട്രോളുകള്‍ കണ്ടപ്പോള്‍ നിനക്ക് വിഷമമില്ലേ എന്ന് കോകിലയോട് ചോദിച്ചു.

ഇല്ല എന്നായിരുന്നു മറുപടി. കാര്യം തിരക്കിയപ്പോള്‍ എനിക്ക് മലയാളം അറിയില്ലല്ലോ മാമാ എന്നാണ് മറുപടി ലഭിച്ചത്. ട്രോളുകള്‍ ഇറക്കുന്നവർക്കും നെഗറ്റീവ് കമന്റ് പറയുന്നവർക്കും ഒരു ഉപദേശം തരാനുണ്ട്.കുറച്ച്‌ ഇംഗ്ലീഷ്കൂടി ചേർത്താല്‍ നമുക്ക് മനസിലാകും.

vachakam
vachakam
vachakam

മുഴുവൻ മലയാളത്തിലായാല്‍ മനസിലാകില്ല. എന്തായാലും ആരായാലും എല്ലാവരും നന്നായി ഇരിക്കട്ടെ'- പുതിയ ചിത്രത്തിന്റെ പ്രഖ്യാപന ചടങ്ങില്‍ ബാല പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് ബാല വീണ്ടും വിവാഹിതനായത്. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam