മോഹൻലാലിനൊപ്പമുള്ള 'അതിമനോഹരം' നിർത്തിവെച്ചിട്ടില്ല; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് തരുൺ മൂർത്തി

JUNE 4, 2026, 5:18 AM

കൊച്ചി: മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന 'അതിമനോഹരം' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ തരുൺ മൂർത്തി രംഗത്ത്. തിരക്കഥയിലെ ആശയക്കുഴപ്പം മൂലമാണ് ഷൂട്ടിംഗ് നിർത്തിയതെന്ന വാർത്തകൾ പൂർണമായും തെറ്റാണെന്നും കഴിഞ്ഞ 78 ദിവസമായി തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇൻസ്റ്റഗ്രാമിലൂടെയാണ് തരുൺ മൂർത്തിയുടെ പ്രതികരണം. മഴയും കാലാവസ്ഥയും ചില പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിലും, എല്ലാ വെല്ലുവിളികളും മറികടന്ന് വലിയ ആവേശത്തോടെയും ആത്മവിശ്വാസത്തോടെയും ചിത്രീകരണം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനുമായി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രേക്ഷകരിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും മുഴുവൻ ടീമിന്റെയും പരിശ്രമങ്ങളെ ബാധിക്കുമെന്നും തരുൺ മൂർത്തി അഭ്യർത്ഥിച്ചു.

vachakam
vachakam
vachakam

'തുടരും' എന്ന വിജയചിത്രത്തിന് ശേഷം മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് 'അതിമനോഹരം'. ചിത്രത്തിനായി മോഹൻലാൽ താടി വടിച്ച ലുക്ക് നേരത്തെ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam