മലയാളികളുടെ പ്രിയങ്കരമായ മോഹൻലാൽ-സിബി മലയിൽ ചിത്രം ‘കമലദള’ത്തെക്കുറിച്ച് കൗതുകകരമായ വെളിപ്പെടുത്തലുമായി നടി ആശ ശരത്ത്. ചിത്രത്തിൽ മോനിഷ അവിസ്മരണീയമാക്കിയ മാളവിക എന്ന കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.
ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പഴയകാല ഓർമ്മകൾ ആശ ശരത്ത് പങ്കുവെച്ചത്. നടൻ ജയറാം വഴിയാണ് തനിക്ക് ലാലേട്ടൻ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതെന്ന് ആശ പറയുന്നു.
എന്നാൽ, അക്കാലത്ത് സിനിമയിൽ അഭിനയിക്കുന്നത് തന്റെ വിവാഹത്തെ ബാധിക്കുമോ എന്ന ആശങ്കയും വീട്ടുകാരുടെ താല്പര്യക്കുറവും കാരണം ആ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ജയറാം-കാളിദാസ് ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആശകൾ ആയിരം’ എന്ന ചിത്രമാണ് ആശ ശരത്തിന്റേതായി നിലവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.
ജി. പ്രജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ജൂഡ് ആന്റണി ജോസഫ് ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
