നിങ്ങളുടെ നായികയായിട്ട് സുരഭി ചേരില്ല, നിർമാതാവ് ഉടക്കി; അനുഭവം പറഞ്ഞ് അനൂപ് മേനോൻ

AUGUST 31, 2024, 7:52 PM

 അനൂപ് മേനോൻ സംവിധാനം ചെയ്ത മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു പത്മ. നടി സുരഭിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഇപ്പോഴിതാ സിനിമയിലേക്ക് സുരഭിയെ തെരഞ്ഞെടുത്തപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ച്‌ സംസാരിക്കുകയാണ് അനൂപ് മേനോൻ.

"പത്മയിലെ നായിക സുരഭിയാണെന്ന് അറിഞ്ഞപ്പോള്‍ ചിത്രത്തിന്റെ ആദ്യ നിർമാതാവ് അത് വേണ്ടെന്ന് പറഞ്ഞു. അവരെ മാറ്റണമെന്നും നിങ്ങളുടെ നായികയായിട്ട് സുരഭി ശരിയാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ എന്റെ മനസിലെ കഥാപാത്രത്തിന് യോജിച്ച വ്യക്തിയാണ് സുരഭി എന്നെനിക്ക് തോന്നി. ബോളിവുഡിലെ നടിമാരെ വച്ചൊന്നും ഈ സിനിമ ചെയ്യാൻ പറ്റില്ലല്ലോ".

"സുരഭിയെ തനിക്ക് മാറ്റാനാകില്ലെന്നും അയാളോട് പോകാനും ഞാൻ പറഞ്ഞു. സുരഭിയെ അല്ലാതെ മറ്റൊരാളെയും ആ കഥാപാത്രത്തിലേക്ക് കൊണ്ടുവരാൻ സാധിക്കില്ല. പിന്നീട് അദ്ദേഹം മാറുകയും ഞാൻ തന്നെ സിനിമ നിർമിക്കുകയുമായിരുന്നു"- അനൂപ് മേനോൻ പറഞ്ഞു.

vachakam
vachakam
vachakam

അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്മ 2022-ലാണ് പുറത്തിറങ്ങിയത്. സുരഭിയുടെ നായികാ വേഷം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 2016-ല്‍ പുറത്തിറങ്ങിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ  മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച നടിയാണ് സുരഭി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam