രൺബീർ കപൂർ നായകനായ ചിത്രമായിരുന്നു അനിമൽ. റിലീസ് ചെയ്തപ്പോൾ മുതൽ മുതൽ ചിത്രം വലിയ രീതിയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നു എന്ന രീതിയിൽ ഉള്ള കമന്റുകൾ വന്നിരുന്നു. ഇപ്പോൾ ചിത്രം നെറ്ഫ്ലിക്സിൽ റിലീസ് ചെയ്തിരിക്കുകയാണ്. ഇതോടെ ചിത്രത്തെ കുറിച്ച് വീണ്ടും വിമർശനങ്ങൾ ഉയരുകയാണ്.
ചിത്രത്തിലെ കടുത്ത സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയരുന്നത്. ചിത്രത്തിന്റെ റിലീസ് സമയം മുതലേ വലിയ തോതില്‍ വിമർശനം നേരിട്ടിരുന്നു. ഒടിടിയില്‍ റീലീസ് ചെയ്‌ത ചിത്രം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപ്പേരാണ് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. സിനിമ കണ്ട പ്രേക്ഷകർ പലരും തങ്ങളുടെ അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കയുണ്ടായി.
അതേസമയം രാധിക ശരത്കുമാർ, ആർജെ ബാലാജി, ജാവേക് അക്തർ തുടങ്ങിയവരും സിനിമക്കെതിരെ വിമർശനം ഉന്നയിച്ചു രംഗത്ത് എത്തിയിരുന്നു. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്ക് പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്