ഫ്രഞ്ച് വൈൻ ഫാക്ടറിയായ ഷാറ്റോ മിറാവലിനെ ചൊല്ലി വർഷങ്ങളായി തുടരുന്ന നിയമപോരാട്ടത്തിൽ നടി ആഞ്ജലീന ജോളിയ്ക്ക് നിർണ്ണായക വിജയം. ജോളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഓഹരികൾ തന്റെ അനുവാദമില്ലാതെ വിറ്റുവെന്ന് ആരോപിച്ച് മുൻ ഭർത്താവും നടനുമായ ബ്രാഡ് പിറ്റ് നൽകിയ ഹർജിയിൽ, നടിയുടെ സ്വകാര്യ ഇമെയിലുകൾ വിട്ടുനൽകാൻ കഴിയില്ലെന്ന് ലോസ് ആഞ്ചലസ് കോടതി ഉത്തരവിട്ടു.
വിൽപ്പനയുമായി ബന്ധപ്പെട്ട 22 ഇമെയിലുകൾ ഹാജരാക്കാനായിരുന്നു ബ്രാഡ് പിറ്റിന്റെ അഭിഭാഷകർ ആവശ്യപ്പെട്ടത്. എന്നാൽ ഇവ നിയമപരമായ പരിരക്ഷയുള്ളവയാണെന്നും കോടതിയിൽ വെളിപ്പെടുത്തേണ്ടതില്ലെന്നും ജഡ്ജി വ്യക്തമാക്കി.
തന്റെ അവകാശങ്ങൾ അറിഞ്ഞുതന്നെയാണ് ഓഹരികൾ വിറ്റതെന്ന് ജോളി കോടതിയിൽ വാദിച്ചു. നേരത്തെ ഇമെയിലുകൾ കൈമാറണമെന്ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഉയർന്ന കോടതി അത് പുനഃപരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
അതേസമയം, ഇത് താൽക്കാലികമായ തീരുമാനം മാത്രമാണെന്നും ജോളിയുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ പുറത്തുവരാതിരിക്കാനാണ് അവർ ശ്രമിക്കുന്നതെന്നും ബ്രാഡ് പിറ്റുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.
2027 ഫെബ്രുവരിയിൽ കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ നീക്കം. തങ്ങളുടെ വിവാഹം നടന്ന ഷാറ്റോ മിറാവലിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി 2022 മുതലാണ് ഇരുവരും നിയമയുദ്ധം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
