അമേരിക്ക വിട്ട് വിദേശത്തേക്ക് താമസം മാറാൻ ഹോളിവുഡ് താരം ആഞ്ചലീന ജോളി. തന്റെ ഇളയ കുട്ടികൾക്ക് 18 വയസ്സ് തികയുമ്പോൾ അമേരിക്ക വിട്ട് വിദേശത്തേക്ക് താമസം മാറാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
ലോസ് ഏഞ്ചൽസിലെ തന്റെ വീട് വിൽക്കാൻ തയ്യാറെടുക്കുന്നതിനിടെ നടി വിദേശത്ത് നിരവധി സ്ഥലങ്ങൾ വാങ്ങാൻ നോക്കുന്നതായും പീപ്പിളിന്റെ റിപ്പോർട്ട് പറയുന്നു.
2017 ൽ ലോസ് ഫെലിസിലെ ചരിത്രപ്രസിദ്ധമായ സെസിൽ ബി. ഡെമിൽ എസ്റ്റേറ്റ് ജോളി 24.5 മില്യൺ ഡോളറിന് വാങ്ങിയിരുന്നു. 11,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ പ്രോപ്പർട്ടിയിൽ ആറ് കിടപ്പുമുറികളും 10 കുളിമുറികളുമുണ്ട്.
ജോളി കുട്ടികൾ ഒരിക്കലും ലോസ് ഏഞ്ചൽസിൽ മുഴുവൻ സമയവും താമസിക്കാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ മുൻ ഭർത്താവ് ബ്രാഡ് പിറ്റുമായുള്ള ഒരു കേസ് നടക്കുന്നതിനാൽ അമേരിക്കയിൽ ദീർഘകാലം താമസിക്കേണ്ടി വന്നു.
വിവാഹമോചനം നേടിയ ശേഷം ഇവിടെ വരേണ്ടി വന്നതിനാൽ മാത്രമാണ് താൻ ലോസ് ഏഞ്ചൽസിൽ താമസിക്കുന്നത്. മറ്റ് രാജ്യത്തേക്ക് പോകാനാണ് ആഗ്രഹം . ലോകമെമ്പാടും ഞാൻ കണ്ടെത്തിയ ആ മനുഷ്യത്വം ഇവിടെ നിന്നും കിട്ടിയതല്ല- ജോളി പറഞ്ഞു.
ആഞ്ജലീന ജോളിക്കും ബ്രാഡ് പിറ്റിനും ആറ് കുട്ടികളുണ്ട്. ഇരട്ടകളായ നോക്സ്, വിവിയൻ, പാക്സ്, ഷിലോ, സഹാറ, മാഡോക്സ്. ഇവരിൽ ഇരട്ടകളായ നോക്സിനും വിവിയനും അടുത്ത വർഷം 18 വയസ്സ് തികയുമ്പോൾ താമസം മാറാനാണ് ജോളി ഉദ്ദേശിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
