അല്ലു അർജുന്റെ അനിയൻ അല്ലു സിരിഷ് വിവാഹിതനാകുന്നു. സന്തോഷ വാർത്ത തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അല്ലു സിരിഷ് തന്നെയാണ് അറിയിച്ചത്.
പാരീസിലെ ഐഫിൽ ടവറിന് മുന്നിൽ പ്രണയിനിയുടെ കൈ ചേർത്തു പിടിച്ച ഒരു ഫോട്ടോയും, വിവാഹ നിശ്ചയത്തിന്റെ ക്ഷണപ്പത്രവും പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്. ഇന്ന് നിങ്ങളുമായി ഇത് പങ്കുവയ്ക്കേണ്ടി വന്നു എന്നാണ് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
ഇന്ന് എന്റെ മുത്തശ്ശൻ അല്ലു രാമലിങ്കയ്യയുടെ ജന്മദിനമാണ്. ഈ ദിവസം എന്റെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഈ വാർത്ത നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ അനുഗ്രീതനാണെന്ന് തോന്നുന്നു. ഒക്ടോബർ 31 ന് ഞാനും നയനികയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരിയ്ക്കുകയാണ്.
അതി സമ്പന്നമായ കുടുംബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയാണ് നയനിക. നയനിക ഉൾപ്പടെ കുടുംബത്തിൽ എല്ലാവരും ബിസിനസ് രംഗത്ത് സജീവമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്