മുത്തശ്ശിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി അല്ലു അർജുൻ; ഹൃദയഭേദകമെന്ന് ചിരഞ്ജീവി 

AUGUST 30, 2025, 9:41 AM

 അന്തരിച്ച തെലുങ്ക് ഇതിഹാസതാരം അല്ലു രാമലിം​ഗയ്യയുടെ ഭാര്യയും നടന്മാരായ അല്ലു അർജുന്റെയും രാംചരൺ തേജയുടേയും മുത്തശ്ശിയുമായ അല്ലു കനകരത്നം (94) അന്തരിച്ചു. 

വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദിന്റെയും രാംചരൺ തേജയുടെ മാതാവ് സുരേഖ കോനിഡേലയുടേയും അമ്മയാണ് കനകരത്നം.

 കനകരത്നത്തിന്റെ മരണവാർത്തയറിഞ്ഞ് അല്ലു അർജുൻ, രാംചരൺ തേജ, മരുമകൻകൂടിയായ ചിരഞ്ജീവി എന്നിവർ സിനിമകളുടെ ചിത്രീകരണം നിർത്തിവെച്ച് ഹൈദരാബാദിലെ വീട്ടിലേക്കെത്തി.

vachakam
vachakam
vachakam


 മൈസൂരുവിൽ പെഡ്ഡി എന്ന ചിത്രത്തിന്റെ ജോലിയിലായിരുന്നു രാംചരൺ. മുംബൈയിൽ അറ്റ്ലീയുടെ പുതിയ സിനിമയുടെ സെറ്റിലായിരുന്നു അല്ലു അർജുൻ.

കനകരത്നത്തിന്റെ വിയോ​ഗം ഹൃദയഭേദകമാണെന്ന് ചിരഞ്ജീവി എക്സിൽ കുറിച്ചു. തങ്ങളുടെ കുടുംബങ്ങൾക്ക് അവർ നൽകിയ സ്നേഹവും ധൈര്യവും ജീവിതമൂല്യങ്ങളും എക്കാലവും പ്രചോദനമായിരിക്കും.

vachakam
vachakam
vachakam

അവരുടെ പുണ്യാത്മാവിന് ശാന്തി ലഭിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു എന്നാണ് ചിരഞ്ജീവി പറഞ്ഞത്. നാ​ഗചൈതന്യ, സംവിധായകൻ ബോയാപതി ശ്രീനു, നടൻ നാ​ഗചൈതന്യ തുടങ്ങി നിരവധി പേർ കനകരത്നത്തിന്റെ ആദരാഞ്ജലികളർപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam