എനിക്കെന്റെ അമ്മയെ വേണം! ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന അവകാശവാദവുമായി യുവാവ്

NOVEMBER 1, 2024, 7:28 PM

അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചനം കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിലെ ചർച്ചാവിഷയമാണ്. കാലങ്ങളായി ഇത്തരം പ്രചാരണങ്ങൾ വരുന്നുണ്ടെങ്കിലും ഇതിനോട് പ്രതികരിക്കാൻ ഇരുവരും തയ്യാറായിട്ടില്ല. ബച്ചൻ കുടുംബത്തോടൊപ്പം ഐശ്വര്യ റായ് പൊതുവേദിയില്‍ എത്താത്തതൊക്കെ ആയിരുന്നു ഈ പ്രചരണങ്ങള്‍ക്ക് കാരണം.

വിവാഹമോചന പ്രചരണങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടെ ഐശ്യര്യ തന്റെ അമ്മയാണെന്ന് പറഞ്ഞ് അവകാശവാദമുന്നയിച്ച ഒരു യുവാവിന്റെ പഴയൊരു വാർത്ത വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ആന്ധ്രാ സ്വദേശിയായ സംഗീത് കുമാര്‍ ആണ് ഐശ്യര്യ തന്റെ അമ്മയാണെന്ന അവകാശവാദവുമായി രംഗത്ത് എത്തിയത്. 2017ല്‍ ആയിരുന്നു ഇത്. ചെറുപ്പത്തിലുള്ളൊരു ഫോട്ടോയുമായി ഇയാള്‍ എത്തിയത് അന്ന് ഏറെ ശ്രദ്ധനേടിയിരുന്നു. ശേഷം 2020ല്‍ ഇയാള്‍ വീണ്ടും പുതിയ അവകാശവാദവുമായി എത്തിയിരുന്നു.

vachakam
vachakam
vachakam

ലണ്ടനില്‍ വച്ച്‌ ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചത് എന്നതായിരുന്നു ഇത്. ഐശ്യര്യ റായിക്ക് പതിനഞ്ച് വയസുള്ളപ്പോഴായിരുന്നു ഇതെന്നും ഇയാള്‍ പറഞ്ഞിരുന്നു. “രണ്ട് വയസുവരെ ഞാൻ ഐശ്യര്യയുടെ അച്ഛൻ കൃഷ്ണരാജിനും അമ്മ ബൃന്ദ റായിയ്ക്കും ഒപ്പമായിരുന്നു.

അവരായിരുന്നു എന്നെ നോക്കിയത്. ശേഷം എന്റെ അച്ഛൻ എന്നെ വിശാഖപ്പട്ടണത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആ വേളയില്‍ എന്റെ ജനനവിവരങ്ങള്‍ ബന്ധുക്കള്‍ നശിപ്പിച്ചു. അതുകൊണ്ട് തന്നെ ഐശ്യര്യ എന്റെ അമ്മയാണെന്ന് തെളിയിക്കാനുള്ള രേഖകളൊന്നും ഇല്ല''- എന്നായിരുന്നു സംഗീത് കുമാർ അന്ന് പറഞ്ഞത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam