'ഹേരാ ഫേരി 3' വിവാദങ്ങളോട് പ്രതികരിച്ച് അക്ഷയ് കുമാർ

MAY 28, 2025, 1:04 AM

പ്രിയദര്‍ശന്‍ ചിത്രത്തില്‍നിന്ന് പിന്മാറിയതിന് വക്കീല്‍ നോട്ടീസ് അയച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ അക്ഷയ് കുമാര്‍.

പരേഷ് റാവല്‍ തന്റെ സുഹൃത്താണെന്നും താന്‍ ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഹൗസ്ഫുള്‍ 5-ന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു ചോദ്യവും മറുപടിയും.

'30 വര്‍ഷമായി ഞാന്‍ പരേഷ് റാവലിനൊപ്പം പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുപാട് ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തെ ശരിക്കും ആരാധിക്കുന്നു. അദ്ദേഹത്തെ ഒരു സുഹൃത്തായാണ് ഞാന്‍ കാണുന്നത്', അക്ഷയ് കുമാര്‍ പറഞ്ഞു.

vachakam
vachakam
vachakam

'ഹേരാ ഫേരി 3-യുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ നിയമപ്രശ്‌നമാണ്. എന്തുസംഭവിച്ചാലും അത് കോടതിയില്‍ കൈകാര്യംചെയ്യാം. എന്നാല്‍, പരേഷ് റാവല്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തെ ഞാന്‍ ആരാധിക്കുന്നു', അക്ഷയ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അക്ഷയ് കുമാര്‍ നിര്‍മിക്കുന്ന ഹേരാ ഫേരി 3-ല്‍നിന്ന് പ്രതിഫലത്തിന്റെ ആദ്യഗഡു സ്വീകരിച്ചതിന് പിന്നാലെ പരേഷ് റാവല്‍ പിന്മാറിയതില്‍ വക്കീല്‍ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam