ഗ്ലാമർ വേഷങ്ങളില്ല, സുഹൃത്ത് വലയങ്ങളില്ല; ഈ അമ്മ മകളെ വളർത്തുന്നത് ഇങ്ങനെ !! 

APRIL 24, 2024, 1:10 PM

ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ നടിയാണ് ഐശ്വര്യ റായ്. വിശ്വസുന്ദരി പട്ടം നേടിയ നടി ഇന്നും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.മികച്ച നടി എന്നതിലുപരി ഐശ്വര്യ നല്ലൊരു അമ്മ കൂടിയാണ്. മകൾ ആരാധ്യ ബച്ചൻ്റെ കാര്യങ്ങളിൽ വളരെ ശ്രദ്ധാലുവാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ താരകുടുംബത്തിലാണ് ആരാധ്യ ജനിച്ചതെങ്കിലും മകളെ ബോളിവുഡ് സിനിമകളിൽ നിന്ന് അകറ്റി നിർത്താനുള്ള ശ്രമത്തിലാണ് ഐശ്വര്യ. അമ്മയ്‌ക്കൊപ്പം ചില ഫിലിം ഫെസ്റ്റുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, ഐശ്വര്യ തൻ്റെ മകളെ മറ്റെല്ലാ പാർട്ടികളിൽ നിന്നും അകറ്റി നിർത്തുന്നു. ഇതിനെക്കുറിച്ചുള്ള ചില കഥകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അഭിനേതാക്കളാണെങ്കിലും ഐശ്വര്യയ്ക്ക് മകൾ  അഭിനയത്തിലേക്ക് കടക്കുന്നതിൽ  താൽപ്പര്യമില്ല. അതുകൊണ്ട് തന്നെ മകളെ ബോളിവുഡിൽ നിന്നും അകറ്റി നിർത്തുകയാണ് താരം. മറ്റ് താരപുത്രിമാരും മക്കളും ബിടൗണിലെ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ ആരാധ്യ മാത്രമാണ് ഇത്തരം പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

മകളെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിർത്താൻ നടി പലപ്പോഴും ശ്രമിക്കാറുണ്ട്. ഇതിൽ നിന്നുള്ള ഒരേയൊരു മാറ്റം അംബാനി കുടുംബത്തിൻ്റെ പരിപാടിയിൽ ആരാധ്യ എത്തിയതാണ്. അടുത്തിടെ ആനന്ദ് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുമ്പുള്ള ആഘോഷങ്ങളിൽ ആരാധ്യ പങ്കെടുത്തിരുന്നു. അന്ന് താരപുത്രിയുടെ  പുതിയ രൂപത്തിലും മേക്ക് ഓവറിലും വാർത്തകളിൽ ഇടം നേടിയിരുന്നു.

അതുപോലെ താരപുത്രന്മാരുടെ പിറന്നാൾ പാർട്ടികളിൽ നിന്നും ആരാധ്യ വിട്ടുനിൽക്കുന്നതും പതിവാണ്. അടുത്തിടെ, കരൺ ജോഹർ തൻ്റെ മക്കളായ യാഷിൻ്റെയും റൂഹിയുടെയും ജന്മദിനത്തിന് ഒരു ഗംഭീര പാർട്ടി നടത്തി. പ്രമുഖരുടെ മക്കൾ പങ്കെടുത്തിട്ടും ആരാധ്യയും ഐശ്വര്യയും മാത്രം വന്നില്ല.

മറ്റുള്ളവരിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ഐശ്വര്യ തൻ്റെ മകളെ വളർത്തുന്നത്. ഗ്ലാമര്‍ ലോകത്ത് ജീവിക്കുകയാണെങ്കിലും മകളെ കാഴ്ച വസ്തുവാക്കാന്‍ നടിയ്ക്ക് താല്‍പര്യമില്ല. ആരാധ്യ പുറത്തിറങ്ങുമ്ബോഴെല്ലാം നന്നായി വസ്ത്രം ധരിച്ച്‌ നടക്കുന്ന താരപുത്രി എന്ന പ്രശംസ ലഭിച്ചതും അങ്ങനെയാണ്. ഇറക്കം കുറഞ്ഞതോ, ശരീരം പ്രദര്‍ശിപ്പിക്കുന്നതോ ആയ വസ്ത്രങ്ങളൊന്നും ഇതുവരെ ആരാധ്യ ധരിച്ചിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam