മുംബൈ: മുംബൈ നഗരത്തില്‍ വെച്ച് നടി ഐശ്വര്യ റായ് ബച്ചന്റെ കാറില്‍ ഒരു ബസ് ഇടിച്ചെന്ന റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ നടി കാറില്‍ ഉണ്ടായിരുന്നില്ലെന്ന് ബച്ചന്‍ കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഒരു ചെറിയ അപകടം മാത്രമാണുണ്ടായതെന്നും ആര്‍ക്കും പരിക്കൊന്നുമില്ലെന്നും വൃത്തങ്ങള്‍ പറഞ്ഞു.
അപകടവുമായി ബന്ധപ്പെട്ട് ഒരു പാപ്പരാസി അക്കൗണ്ടിലെ വീഡിയോ നേരത്തെ വൈറലായിരുന്നു. അതില്‍ ഒരു ചുവന്ന നിറമുള്ള ബസ് ഒരു കാറില്‍ ഇടിക്കുന്നത് കാണാം. ഇത് ഐശ്വര്യ റായ് ബച്ചന്റെ കാറാണെന്ന് നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു.
സംഭവസ്ഥലത്ത് ഒരു ചെറിയ ജനക്കൂട്ടം തടിച്ചുകൂടിയതായും കാണാം. കാറിനുള്ളിലോ സമീപത്തോ ആരും ഐശ്വര്യയെ കണ്ടില്ല. വാഹനങ്ങള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ഉറപ്പിച്ചപ്പോള്‍, രണ്ട് വാഹനങ്ങളും സ്ഥലത്തുനിന്നും പോയി.
വളരെ സ്വകാര്യമായ ജീവിതമാണ് ഐശ്വര്യാ റായ് ബച്ചന്റേത്. ബോളിവുഡിലെ പ്രധാന പരിപാടികളിലും സെലിബ്രിറ്റികളുടെ വിവാഹങ്ങളിലും മാത്രമേ അവര്‍ പങ്കെടുക്കാറുള്ളൂ. കുറച്ചുനാളായി മുഖ്യധാരാ സിനിമയില്‍ നിന്ന് താരം വിട്ടുനില്‍ക്കുകയാണ്. കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലടക്കം ചുരുക്കം പൊതുപരിപാടികളിലാണ് താരം സംബന്ധിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്