മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയും രാധിക മർച്ചന്റിന്റെയും വിവാഹത്തിൽ ബച്ചൻ കുടുംബം പങ്കെടുത്തത് വാർത്തകളിൽ നിറയുകയാണ്.
വിവാഹത്തിന് ഐശ്വര്യ റായ് എത്തിയത് ഒറ്റയ്ക്കാണ്. അമിതാഭ് ബച്ചൻ കുടുംബത്തിൽ കാര്യമായി എന്തോ പ്രശ്‍നങ്ങളുണ്ടെന്നാണ് സംസാരം.
അഭിഷേക് ബച്ചനും ഐശ്വര്യാ റായിയുടെയും വിവാഹ ബന്ധം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. ജയാ ബച്ചനുമായി ഐശ്വര്യ സ്വരചേർച്ചയില്ലാത്തതിനാൽ താരം മാറി താമസിക്കുകയാണ് എന്നും റിപ്പോർട്ടുണ്ട്. അതിനിടയിലാണ് വിവാഹത്തിൽ പങ്കെടുത്ത വിവരങ്ങളും വാർത്തയിൽ നിറയുന്നത്.
അമിതാഭ് ഭാര്യ ജയാ ബച്ചനും മക്കളായ അഭിഷേകിനും ശ്വേതയ്‍ക്കുമൊപ്പമാണ് അനന്തിനും രാധികയ്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തത്.
ഐശ്വര്യ റായ് തന്റെ മകൾ ആരാധ്യക്കൊപ്പമാണ് അനന്ത് അംബാനിയുടെയും രാധികയുടെയും വിവാഹത്തിന് പോസ് ചെയ്‍തത്. ഇതാണ് വലിയ ചർച്ചയായി മാറിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്