അഭിനയം എന്തുകൊണ്ട് ഉപേക്ഷിച്ചു: മനസ്സ് തുറന്ന് മീനാക്ഷി

APRIL 17, 2024, 12:15 PM

മീനാക്ഷിയെ മലയാളികൾക്ക് മറക്കാനാകുമോ? വളരെ കുറച്ച്‌ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഇഷ്ടപ്പെട്ട താരസുന്ദരിയാണ് മീനാക്ഷി. കഴിഞ്ഞ കുറെ കാലമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി. മീനാക്ഷി ഇത്രയും കാലം എവിടായിരുന്നു എന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് താരം. മീനാക്ഷി ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ

പല ഗോസിപ്പുകളും ഞാൻ സിനിമയിൽ നിന്നും പോയതിനെ പറ്റി  വന്നിരുന്നു. വീട്ടുകാർ കാരണമാണെന്നും അതല്ല പഠിക്കാൻ പോയതാണെന്നുമൊക്കെ പറയപ്പെട്ടു. എന്നാൽ ഒരു ഗോസിപ്പുകളുടെയും ആവശ്യമില്ല. ഞാനെന്താണോ അതാണ് ഇത്. മാത്രമല്ല ഞാൻ അത്രത്തോളം പഠിച്ചിട്ടൊന്നുമില്ല. യഥാർഥത്തിൽ സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാൻ കുടുംബത്തിന് പ്രധാന്യം കൊടുത്തത് കൊണ്ട് മാത്രമാണ്.

ഒരേ സമയം കുടുംബവും ബാക്കി കാര്യങ്ങളും മാനേജ് ചെയ്ത് പോകുന്നവരെ ഞാൻ ബഹുമാനിക്കുകയാണ്. ഞാൻ എന്റെ ആത്മാവും ശരീരവുമൊക്കെ കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങൾ ഒത്തിരി യാത്രകൾ പോകാറുണ്ട്. ഞാൻ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാൻ അഭിനയിക്കാൻ പോവുന്നതിനൊക്കെ ഭർത്താവിന് ഇഷ്ടമാണ്. എന്നാൽ എനിക്ക് ഞാൻ തന്നെയാണ് ഒരു നിയന്ത്രണം വെച്ചത്. ആ സമയത്ത് എനിക്ക് പ്രധാന്യമായി തോന്നിയത് കുടുംബത്തിനൊപ്പം നിൽക്കണമെന്നതാണ്.

vachakam
vachakam
vachakam

സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടോന്ന് ചോദിച്ചാൽ ഞാൻ അങ്ങനെയൊന്നും പ്ലാൻ ചെയ്തിട്ടില്ല. ഞാനൊരു വിശ്വാസിയാണ്. എല്ലായിപ്പോഴും ഇന്നർ കോറിലാണ് വിശ്വസിക്കുന്നത്. പിന്നെ സോഷ്യൽ മീഡിയ പേജുകളിൽ മീനാക്ഷി എവിടെ എന്ന തരത്തിലുള്ള ചോദ്യങ്ങൾ വരാറുണ്ട്. എന്റെ ഒരു സുഹൃത്ത് അതിനെ പറ്റി എന്നോട് പറഞ്ഞിരുന്നു. ഞാൻ സോഷ്യൽ മീഡിയയിൽ ഇല്ല. എന്റെ വ്യക്തി ജീവിതം ബഹുമാനിക്കുന്നത് കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ട് നിന്നതെന്നും താരം പറയുന്നു.

എന്നെ കുറിച്ച്‌ ചോദ്യങ്ങൾ വന്നതിന് ശേഷം ഞാൻ കേരളത്തിലേക്ക് വന്നിരുന്നു. എന്റെ കോളേജിലെ സുഹൃത്തുക്കളെ കാണനായിട്ടാണ് വന്നത്. എന്നാൽ പലരും എന്റെ ഫോട്ടോസ് എടുക്കുകയും ശേഷം മീനാക്ഷി ഇവിടെ ഉണ്ടെന്ന് കമന്റിടുകയും ചെയ്തു. അതൊരു സീരിയസ് ടോക്കായി മാറി.

ഇതോടെ എന്റെ മാനേജർ വിളിക്കുകയും ഇത്രയും വർഷം കഴിഞ്ഞിട്ടും നിങ്ങളെ ആളുകൾ ഓർമ്മിക്കുന്നുണ്ട്. നിങ്ങൾ തിരിച്ച്‌ വരൂ എന്നും പറഞ്ഞു. എന്നിട്ട് എന്റെ ഭർത്താവിനെയും സുഹൃത്തുക്കളെയുമൊക്കെ കണ്ടു. നിനക്ക് എവിടെ പോവണോ അവിടെയൊക്കെ പോയിക്കോ എന്നാണ് ഭർത്താവ് പറഞ്ഞിട്ടുള്ളത്. എനിക്ക് അഭിനയിക്കാൻ പോവാനുള്ള സ്വതന്ത്ര്യമൊക്കെയുണ്ട്. മാത്രമല്ല എനിക്കിപ്പോൾ അതിന് സമയവും ഉണ്ട്. ആയത് കൊണ്ട് ഉള്ളിൽ നിന്നും അഭിനയിച്ചാലോ എന്നൊരു തോന്നലുണ്ടായി.

vachakam
vachakam
vachakam

അഭിനയത്തിലേക്ക് തിരികെ വരാൻ യാതൊരു പ്ലാനും ഇല്ലായിരുന്നെങ്കിലും എന്നെ അതിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടു വന്നത് പോലെയാണ്. ഞാനിപ്പോൾ ഡേറ്റ് കൊടുക്കാൻ ഓക്കെയാണ്. നല്ല അവസരങ്ങൾ വരുമോന്ന് നോക്കുകയാണ് താനെന്നും മീനാക്ഷി പറയുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam