“രശ്മിക മന്ദാന ദേവരകൊണ്ട” എന്ന് സ്വയം പരിചയപ്പെടുത്തി നടി; കല്യാണത്തിന് പിന്നാലെ പേര് മാറ്റം 

JUNE 16, 2026, 6:46 AM

തെന്നിന്ത്യൻ സിനിമയിലെ ജനപ്രിയ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ചേർന്ന് വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിലെ തുമ്മൻപേട്ട് ഗ്രാമത്തിൽ നടന്ന ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

വിവാഹത്തിന് പിന്നാലെ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഗ്രാമത്തിലെ സർക്കാർ സ്കൂളുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഇരുവരും സ്കോളർഷിപ്പ് പദ്ധതി ആരംഭിച്ചത്.

ചടങ്ങിൽ പങ്കെടുത്ത രശ്മിക മന്ദാന സ്വയം “രശ്മിക മന്ദാന ദേവരകൊണ്ട” എന്ന് പരിചയപ്പെടുത്തിയതും ശ്രദ്ധ നേടി. “ദേവരകൊണ്ട ഫൗണ്ടേഷൻ വഴി ഒരു നല്ല കാര്യം ആരംഭിക്കുകയാണ്. എന്റെ ഭർത്താവിന്റെ കുടുംബവുമായി ബന്ധപ്പെട്ട ഈ ഗ്രാമത്തിൽ നിന്നുതന്നെ പദ്ധതി തുടങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്,” എന്ന് അവർ പറഞ്ഞു.

vachakam
vachakam
vachakam

വിജയ് ദേവരകൊണ്ടയുടെ കുടുംബ ബന്ധമുള്ള അച്ചമ്പെട്ട് മണ്ഡലം ഉൾപ്പെടെ 44 സർക്കാർ സ്കൂളുകളിലെ 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പദ്ധതി സഹായം ലഭിക്കുക. പഠനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഏകദേശം 180 വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതായും റിപ്പോർട്ടുണ്ട്.

ഈ വിദ്യാർത്ഥികളുടെ തുടർന്നുള്ള വിദ്യാഭ്യാസ ചെലവുകൾ മുഴുവൻ ‘ദേവരകൊണ്ട ഫൗണ്ടേഷൻ’ ഏറ്റെടുക്കും. ഗ്രാമത്തിലെ ചടങ്ങിൽ പദ്ധതിയുടെ വിശദാംശങ്ങളും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇതിനിടെ, ഇരുവരും അഭിനയിക്കുന്ന പുതിയ ചിത്രം ‘രണബാലി’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ എത്തും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam