തെന്നിന്ത്യന്‍ താരവും അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി; ഇന്റർനെറ്റിൽ തരംഗമായി ചിത്രങ്ങൾ 

JUNE 12, 2024, 11:04 AM

തെന്നിന്ത്യന്‍ താരവും അര്‍ജുന്‍ സര്‍ജയുടെ മകളുമായ ഐശ്വര്യ അര്‍ജുന്‍ വിവാഹിതയായി. നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയാണ് ഐശ്വര്യയുടെ വരന്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തിരുന്നത്. 


ചെന്നൈയില്‍ അര്‍ജുന്‍ പണികഴിപ്പിച്ച ഹനുമാന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയും നടന്‍ തമ്പി രാമയ്യയും വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഐശ്വര്യ അര്‍ജുനും ഉമാപതിയും ഏറെ നാളായി പ്രണയത്തിലായിരുന്നു.

vachakam
vachakam
vachakam



2013ല്‍ ഐശ്വര്യ അര്‍ജുനും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. 2017-ല്‍ പുറത്തിറങ്ങിയ അടഗപ്പട്ടത്ത് മഗജനങ്ങളേ എന്ന ചിത്രത്തിലാണ് ഉമാപതി ആദ്യമായി അഭിനയിച്ചത്. നടന്‍ എന്നതിനൊപ്പം തന്നെ ഡാന്‍സര്‍, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും ശ്രദ്ധേയനാണ് ഉമാപതി രാമയ്യ. ആയോധന കലയിലും താരം പ്രാവിണ്യം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam