'ഒന്നരവർഷത്തിനുള്ളിൽ തന്റെ വിവാഹമുണ്ടാകും'; വിവാഹത്തെക്കുറിച്ച് മനസുതുറന്ന് നടി അഹാന കൃഷ്ണ

SEPTEMBER 11, 2025, 12:24 AM

വിവാഹത്തെക്കുറിച്ച് മനസുതുറന്ന് നടി അഹാന കൃഷ്ണ. മിക്കവാറും ഒന്നരവർഷത്തിനുള്ളിൽ തന്റെ വിവാഹമുണ്ടാകുമെന്നാണ് നടി പറഞ്ഞത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അഹാനയുടെ പ്രതികരണം ഉണ്ടായത്.

'അടുത്ത വിവാഹം സ്വാഭാവികമായിട്ടും എന്റേതായിരിക്കുമല്ലോ. ഇഷാനി എന്നേക്കാൾ അഞ്ച് വയസിന് ഇളയതാണ്. എനിക്ക് കല്യാണമൊന്നും കഴിക്കാൻ താത്പര്യമില്ലെന്ന് അവൾ ഈയടുത്തകാലത്ത് ഏതോ ഒരു വീഡിയോയിൽ പറയുകയും ചെയ്തു. എനിക്ക് തോന്നുന്നു അടുത്ത അഞ്ച് വർഷത്തേക്ക് വിവാഹമെന്ന ചിന്ത അവൾക്ക് വരുമെന്ന് എനിക്ക് തോന്നുന്നില്ല. നാച്വറലി അടുത്തത് എന്റേതായിരിക്കും. അത് ടൈമായതുകൊണ്ടല്ല. ചിന്തിക്കാവുന്ന കാര്യങ്ങളാണ്. മിക്കവാറും ഒന്നരവർഷത്തിനുള്ളിൽ കാണും. കല്യാണം കഴിച്ചാലെ പവിത്രമായ ബന്ധമാകുമെന്ന് വിശ്വസിക്കുന്നയാളല്ല ഞാൻ. എന്റെ പേഴ്സണൽ അഭിപ്രായമാണ്' എന്നാണ് അഹന്ത പറഞ്ഞത്.

അതേസമയം നിമിഷ് രവിയെ കുറിച്ച് അഹാന വ്യക്തമാക്കി. നിമിഷ്  തന്റെ കൂട്ടുകാരനാണെന്നാണ് അഹാന പറഞ്ഞത്. 'എന്റെ മ്യൂസിക് വീഡിയോയൊക്കെ ഷൂട്ട് ചെയ്യുന്ന അടുത്ത കൂട്ടുകാരനാണ് നിമിഷ്. കിട്ടേണ്ട ഉത്തരമെല്ലാം കിട്ടുകയും ചെയ്തു. എന്നാൽ ഞാനൊന്നും പറഞ്ഞതുമില്ല' എന്നാണ് അഹാന ചിരിച്ചുകൊണ്ട് വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam