ചെന്നൈ: നടി തൃഷ കൃഷ്ണനെ കുറിച്ച് നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ പാർത്ഥിപൻ രംഗത്ത്. വിവാദ പരാമർശത്തിനെതിരെ തൃഷ പ്രതികരിച്ചതിന് പിന്നാലെയാണ് പാർഥിപൻ ഖേദം അറിയിച്ചത്.
അറിവില്ലാതെ പറയുന്ന അസഭ്യ വാക്കുകൾ, അത് ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ അത് പറയുന്ന ആളെക്കുറിച്ചാണ് കൂടുതൽ വ്യക്തമാക്കുന്നതെന്ന് തൃഷ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമമായ എക്സ് വഴി പാർഥിപൻ ഖേദം രേഖപ്പെടുത്തി.
“എന്താണ് സംഭവിച്ചതെന്നത് തെറ്റായ രീതിയിലാണ് ഇവിടെ നടന്നത്. ഇതിൽ ഖേദിക്കുകയല്ലാതെ മറ്റൊരു വഴി ഇല്ല,” എന്നാണ് പാർഥിപൻ കുറിച്ചത്.
ഗലാട്ട ഗ്ലോറിയസ് ഐക്കൺസ് പുരസ്കാര വേദിയിലാണ് പാർഥിപൻ വിവാദ പരാമർശം നടത്തിയത്. വേദിയിൽ തൃഷയുടെ ചിത്രം കാണിച്ചതിന് പിന്നാലെ ‘കുന്ദവ’യെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് അവതാരകൻ ചോദിച്ചു. അതിന് മറുപടിയായി “ഈ കുന്ദവയെ കുറച്ച് ദിവസത്തേക്ക് വീട്ടിലിരുത്തണം. പുറത്തേക്ക് വിടരുത്. അതാണ് നല്ലത്,” എന്നായിരുന്നു പാർഥിപന്റെ വാക്കുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി
യഥാർത്ഥ ജീവിതത്തിലും ഹീറോ; വീട്ടിൽ അതിക്രമിച്ചു കയറിയവനെ നേരിട്ട് പിടികൂടി ഡിലൻ സ്പ്രൗസ്!
"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ