മലയാളികൾക്കും തെന്നിന്ത്യൻ പ്രേക്ഷകർക്കും സുപരിചിതനായ നടനാണ് ജയ്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ക്ലാസിക് ചിത്രത്തിലൂടെയാണ് ജയ് ശ്രദ്ധേയനായത്.
പിന്നീട് നിരവധി ചിത്രങ്ങളിലൂടെ ജയ് പ്രേക്ഷക പ്രീതി നേടി. നയൻതാരയ്‌ക്കൊപ്പമുള്ള രാജാ റാണി ശ്രദ്ധേയമാണ്. ജയ് മലയാളത്തിൽ മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ചുള്ളനായ നടനെ കുറിച്ച് ഗോസിപ്പുകൾ ഒരുപാട് വന്നിട്ടുണ്ട്. അവിവാഹിതനായ ജയും നടി അഞ്ജലിയും തമ്മില്‍ ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നും ഇരുവരും ലീവിംഗ് ടുഗതര്‍ ആയിരുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
പിന്നീട് രാജ റാണി സിനിമയുടെ വേളയില്‍ നയന്‍താരയുമായി ചേര്‍ത്ത് ചില ഗോസിപ്പുകളും ജയിയുമായി ബന്ധപ്പെട്ട് കേട്ടിരുന്നു. നയന്‍താരയുടെ വിവാദമായ ചിത്രം അന്നപൂര്‍ണിയിലും ജയ് പ്രധാന വേഷം ചെയ്തിരുന്നു.
അതേ സമയം ജയ് വിവാഹിതനായോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അതിന് കാരണമായത് ജയ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു സ്‌റ്റോറിയാണ്. 'ദൈവത്തിന്റെ അനുഗ്രഹത്താല്‍ പുതിയ ജീവിതം ആരംഭിക്കുന്നു' എന്ന് ക്യാപ്ഷനോടെ നടി പ്രജ്ഞാ നഗ്രയ്‌ക്കൊപ്പമുള്ള ഫോട്ടോയാണ് ജയ് ഇട്ടത്.
ഒരു വിദേശയാത്രയ്ക്ക് ഒരുങ്ങുന്നത് പോലെയാണ് ഇരുവരുടെയും ഫോട്ടോ. പ്രജ്ഞാ നഗ്രയുടെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരവും ഉണ്ട്. ഇരുവരും വിവാഹിതരാണോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. എന്നാൽ ഇതൊരു സിനിമയുടെ സ്റ്റിൽസ് ആണോ എന്ന സംശയവും പലരും ഉന്നയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്