ഫഹദ് ഫാസില്‍ മികച്ച നടൻ, ഒന്നിച്ച് അഭിനയിക്കാൻ ആഗ്രഹിക്കുന്നു: ആലിയ ഭട്ട്

MAY 27, 2025, 9:38 AM

നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു ബോളിവുഡ് നടി ആലിയ ഭട്ട്. കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. 

ഏതെങ്കിലും സംവിധായകര്‍ക്കൊപ്പമോ നടന്മാര്‍ക്കൊപ്പമോ പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിനാണ് ഫഹദിനെ കുറിച്ചും ആവേശം സിനിമയെ കുറിച്ചും ആലിയ സംസാരിച്ചത്. 

ഫഹദ് അഭിനയിച്ച ആവേശം  ആണ് തന്റെ പ്രിയപ്പെട്ട സിനിമയെന്നും ഫഹദ് ഫാസിൽ ഒരു മികച്ച നടനാണെന്നും എപ്പോഴെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ആലിയ പറഞ്ഞു.

vachakam
vachakam
vachakam

ഡാര്‍ലിങ്‌സില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന്റെ അനുഭവവും ആലിയ പങ്കുവെച്ചു. റോഷന്‍ മാത്യു മികച്ച നടനാണെന്നും അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാനായത് മികച്ച അനുഭവമായിരുന്നുവെന്നും ആലിയ വ്യക്തമാക്കി. മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമായ റോഷന്‍ മാത്യു ഹിന്ദിയിലും ഓളങ്ങളുണ്ടാക്കുകയാണെന്നും ആലിയ പറഞ്ഞു.

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ പ്രാദേശിക വകഭേദങ്ങള്‍ ഇല്ലാതായെന്നും ആലിയ ഭട്ട് പറഞ്ഞു. കോവിഡ് മഹാമാരി എല്ലാവരും ഒന്നാണെന്ന് തന്നെ പഠിപ്പിച്ചു. ഒടിടി പ്ലാറ്റ്‌ഫോമുകള്‍ വന്നതോടെ, ലോകത്തിന്റെ പല ഭാഗത്തുള്ള വര്‍ക്കുകള്‍ കാണാന്‍ സാധിച്ചു- ആലിയ ഭട്ട് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam