ബോളിവുഡിലെ കിങ് ഖാൻമാരാണ് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ മുന്നിലായിരിക്കും മൂവരുടെയും സ്ഥാനം. 90കളിൽ ബോളിവുഡിൽ തരംഗം തീർത്തവരാണ് മൂവരും. ഇന്നും അവരുടെ താരപദവി കാത്തുസൂക്ഷിക്കാൻ മൂവർക്കും സാധിക്കുന്നുമുണ്ട്. 'അവസാനത്തെ താരങ്ങൾ' എന്നൊരു വിശേഷണം പലപ്പോഴും ഖാൻമാർക്ക് ലഭിക്കാറുണ്ട്.
ഇപ്പോഴിതാ സല്‍മാനും ഷാരൂഖും തന്റെ എതിരാളികളായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ആമിര്‍. 'ജസ്റ്റ് ടൂ ഫില്‍മി' എന്ന യൂട്യൂബ് ചാനലിലാണ് നടന്റെ പ്രതികരണം.
'ഞങ്ങള്‍ക്കിടയില്‍ മത്സരമുണ്ടായിരുന്നു. ഓരോരുത്തരും മറ്റുരണ്ടുപേരെ മറികടക്കണമെന്ന് ആഗ്രഹിച്ചു. ഇതല്ലേ നിങ്ങള്‍ എതിരാളികള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? എന്നാല്‍ അത് ഇവിടെയുണ്ടായി- ആമിര്‍ പറഞ്ഞു. ഇതൊരു പുതിയ കാര്യമല്ലെന്നും വിയോജിപ്പുകളുണ്ടായിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സുഹൃത്തുക്കള്‍ക്കിടയില്‍ പോലും ഇങ്ങനെയുണ്ടാവാറില്ലേ. ഏത് ബന്ധമായാലും വിയോജിപ്പുകളുണ്ടാവും.'- ആമിര്‍ പറഞ്ഞു.
ഏകദേശം 35-വര്‍ഷമായെന്നും ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ അങ്ങനെയൊരു മത്സരം ഇല്ലെന്നും ആമിര്‍ പറഞ്ഞു. മൂന്ന് ഖാൻമാരും ഒരുമിച്ച് വരുന്ന ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആമിർ ഖാൻ ഈയിടെ മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിനാവശ്യമായ നല്ലൊരു തിരക്കഥക്കായി കാത്തിരിക്കുകയാണെന്നും ആമിർ വ്യക്തമാക്കി. ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് ഇതുവരെയും ഒരു സിനിമയിൽ വന്നിട്ടില്ല. ഷാരൂഖിനൊപ്പം ഇതുവരെ ഒരുമിച്ച് അഭിനയിച്ചിട്ടില്ല.
അങ്ങനെയൊരു അവസരത്തിനായി കാത്തിരിക്കുകയാണ് -ആമിർ ഖാൻ പറഞ്ഞു. ആമിർ ഖാനും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. 1994ൽ ഇറങ്ങിയ 'അണ്ഡാസ് അപ്നാ അപ്നാ' എന്ന ഹിറ്റ് കോമഡി ചിത്രമായിരുന്നു അത്. എന്നാൽ, ഷാരൂഖിനൊപ്പം ഒരു സിനിമയുമുണ്ടായില്ല. അതേസമയം, സൽമാനും ഷാരൂഖും കരൺ അർജുൻ (1995), കുഛ് കുഛ് ഹോത്താ ഹെ (1998), ഹം തുമാരെ ഹെയ്ൻ സനം (2005), പത്താൻ (2023) എന്നീ സിനിമകളിൽ ഒന്നിച്ചിട്ടുണ്ട്.
60കാരനായ ആമിർ ഖാൻ ഈയിടെ തന്‍റെ പുതിയ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ബംഗളൂരു സ്വദേശിനിയായ ഗൗരി സ്പ്രാറ്റ് ആണ് ആമിറിന്‍റെ പുതിയ പങ്കാളി. '25 വർഷം മുമ്പാണ് ഞങ്ങൾ കണ്ടത്. ഇപ്പോൾ ഞങ്ങൾ പങ്കാളികളാണ്, പരസ്പരം പ്രതിബദ്ധതയുള്ളവരാണ്. ഒന്നര വർഷമായി ഞങ്ങൾ ഒരുമിച്ചാണ് ജീവിക്കുന്നത്' -ആമിർ പറഞ്ഞു. മുൻ ഭാര്യമാരുമായി നല്ല ബന്ധം സൂക്ഷിക്കാൻ കഴിയുന്നതിൽ താൻ ഭാഗ്യവാനാണെന്നും ആമിർ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്