ഡൽഹി: സാമന്ത ഏറെ ആരാധകരുള്ള താരമാണ്. കുടുംബ പ്രശ്നങ്ങൾക്കും ആരോഗ്യ പ്രശ്നങ്ങൾക്കും പിന്നാലെ ഒരു ഇടവേള എടുത്തതിന് ശേഷം വമ്പൻ തിരിച്ചുവരവാണ് താരം നടത്തിയത്. ആമസോൺ പ്രൈം ഷോ സിറ്റാഡൽ: ഹണി ബണ്ണിയുടെ പ്രമോഷനിലാണ് ഇപ്പോൾ നടി സാമന്ത.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇപ്പോൾ തന്നോട് ശരീരഭാരം കൂട്ടാൻ ആവശ്യപ്പെട്ട് വന്ന ഒരു കമന്‍റിനെതിരെ നടത്തിയ പ്രതികരണം ആണ് വൈറലാവുന്നത്.
"ദയവായി മാഡം കുറച്ച് ഭാരം വർദ്ധിപ്പിക്കൂ. ദയവായി ബൾക്കിംഗ് തുടരുക" എന്നാണ് കമന്റിൽ ആരാധകൻ പറഞ്ഞത്. എന്നാൽ ഇതില്‍ ശക്തമായാണ് സാമന്ത പ്രതികരിച്ചത്
"വലിയ വെയിറ്റുള്ള അഭിപ്രായമാണിത്, ഞാൻ എന്‍റെ ഭാരത്തെക്കുറിച്ച് സംസാരിക്കുന്നത് പലയിടത്തും കണ്ടു. നിങ്ങൾ തീർച്ചയായും ഒരു കാര്യം മനസിലാക്കണം, ഞാൻ കർശനമായ ആൻറി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ്. അത് തുടരാന്‍ ഈ ഭാരം നിലനിര്‍ത്തണം. എന്‍റെ അവസ്ഥയില്‍ എനിക്ക് ഈ കാര്യങ്ങൾ ചെയ്‌തേ മതിയാകൂ. സുഹൃത്തുക്കളെ ജീവിക്കാന്‍ അനുവദിക്കൂ, ഇത് 2024 അല്ലെ" എന്നാണ് സാമന്ത പ്രതികരിച്ചത്.
കുറച്ചുകാലമായി മയോസിറ്റിസ് രോഗത്തിന്‍റെ പിടിയിലാണ് സാമന്ത. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള നിരന്തരമായ സൂക്ഷ്മപരിശോധന താന്‍ നടത്താറുണ്ട് എന്ന് താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ കുടുക്കാൻ ജാക്വിലിൻ ഫെർണാണ്ടസ്; 200 കോടി രൂപയുടെ കേസിൽ
ചോറും കാപ്പിയും ഉപേക്ഷിച്ചു, പകരം മുട്ടയും വെജിറ്റേറിയൻ ഭക്ഷണവും; സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി
യഥാർത്ഥ ജീവിതത്തിലും ഹീറോ; വീട്ടിൽ അതിക്രമിച്ചു കയറിയവനെ നേരിട്ട് പിടികൂടി ഡിലൻ സ്പ്രൗസ്!
"ലോകം എന്നെ വേട്ടയാടി, ഏറ്റവും കൂടുതൽ പരിഹസിക്കപ്പെട്ടവൾ'; രാജകീയ ജീവിതത്തിലെ വെല്ലുവിളികളെക്കുറിച്ച് മേഗൻ