ടിനി ടോമിനെതിരെ നീന കുറുപ്പ് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്

MAY 23, 2026, 8:55 PM

നടൻ ടിനി ടോമിനെതിരെ ​ഗുരുതരമായ ആരോപണവുമായി നടി അൻസിബ ഹസൻ കഴിഞ്ഞ ദിവസം രം​ഗത്ത് വന്നിരുന്നു. അതിന് പിന്നാലെ 

 താരസംഘടനയായ അമ്മയ്ക്ക് ടിനി ടോമിനെതിരെ നടി നീന കുറുപ്പ് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത് വന്നിരിക്കുകയാണ്. അൻസിബയെ മതതീവ്രവാദിയാക്കാൻ ടിനി ടോം ശ്രമിച്ചതിന് സാക്ഷിയാണെന്നാണ് നീന കുറുപ്പ് പരാതിയിൽ പറയുന്നത്.

കൂടാതെ ടിനി ടോം കേട്ടാൽ അറയ്‌ക്കുന്ന തെറി വിളിച്ചെന്നും കയേറ്റം ചെയ്യാൻ ശ്രമിച്ചതായും അമ്മയ്ക്ക് നൽകിയ പരാതിയിൽ നീന കുറുപ്പ് വ്യക്തമാക്കുന്നു. മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആൻസിബയുടെ പരാതിയിലെ വെളിപ്പെടുത്തലിനെപ്പറ്റിയും നീനയുടെ പരാതിയിൽ പരാമർശമുണ്ട്.

vachakam
vachakam
vachakam

എക്സ്ക്യൂട്ടിവ് അംഗത്തെ ടിനി ടോം മതതീവ്രവാദിയാക്കാൻ ശ്രമിച്ചതിന് താൻ സാക്ഷിയാണ്. രണ്ടാനച്ചനെ ചേർത്ത് അവർക്കെതിരെ ടിനി ടോം ലൈംഗിക കഥകൾ പടച്ച് വിട്ടിട്ടുണ്ട്. ടിനി ടോമിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ നീന കുറുപ്പ് ആവശ്യപ്പെടുന്നു. 

കൂടാതെ ടിനി ടോം തന്നെ കയേറ്റം ചെയ്യാൻ വന്നിട്ടുണ്ട്. മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തൻ്റെ ആത്‌മാഭിമാനം നശിപ്പിക്കുന്ന തരത്തിലായിരുന്നു ടിനി ടോമിൻ്റെ പ്രവൃർത്തി. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നതായും നീന കുറുപ്പ് പരാതിയിൽ പറയുന്നു.


vachakam
vachakam
vachakam

 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam