ആവശ്യമെങ്കില്‍ പോക്സോ കേസില്‍ ബിഎസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക സര്‍ക്കാര്‍

JUNE 13, 2024, 1:37 PM

ബെംഗളൂരു: ആവശ്യമെങ്കില്‍ പോക്സോ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) അറസ്റ്റ് ആവശ്യമാണോയെന്ന് തീരുമാനിക്കുമെന്നും ജി പരമേശ്വര പറഞ്ഞു.

17 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തിലാണ് മുന്‍ മുഖ്യമന്ത്രിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരിക്കുന്നത്. 

അതേസമയം, അറസ്റ്റ് ഭയന്ന് യെദ്യൂരപ്പ കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസ് നാളെ പരിഗണിക്കുമെന്ന് കോടതി അറിയിിച്ചു. 

vachakam
vachakam
vachakam

ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുധനാഴ്ച സിഐഡി യെദ്യൂരപ്പയ്ക്ക് സമന്‍സ് അയച്ചിരുന്നു. ജൂണ്‍ 17ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് വ്യക്തമാക്കി സിഐഡിയുടെ നോട്ടീസിന് യെദ്യൂരപ്പ മറുപടി നല്‍കി.

പെണ്‍കുട്ടിയുടെ അമ്മയാണ് മാര്‍ച്ച് 14ന് യെദ്യൂരപ്പയ്ക്കെതിരെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന ബിജെപി നേതാവിനെതിരെ പോക്സോ നിയമവും ഐപിസി സെക്ഷന്‍ 354 എ (ലൈംഗിക പീഡനം) പ്രകാരവും പോലീസ് കേസെടുത്തു. 

ഈ വര്‍ഷം ഫെബ്രുവരി രണ്ടിന് വഞ്ചനാക്കേസില്‍ സഹായം തേടി മുതിര്‍ന്ന ബിജെപി നേതാവിനെ സന്ദര്‍ശിച്ചപ്പോഴാണ് സംഭവം നടന്നതെന്ന് അമ്മ ആരോപിച്ചു. എന്നാല്‍, യെദ്യൂരപ്പ ആരോപണങ്ങള്‍ നിഷേധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam