നല്‍കിയ 5 വാഗ്ദാനങ്ങള്‍ 2 മണിക്കൂറിനുള്ളില്‍ നടപ്പാക്കും: രാഹുല്‍ ഗാന്ധി

MAY 20, 2023, 2:26 PM

ബെംഗളൂരു: കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ദാനങ്ങള്‍ രണ്ട് മണിക്കൂറിനകം നടപ്പാക്കുമെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'അഞ്ച് വാഗ്ദാനങ്ങളാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയത്. ഞങ്ങള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാറില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പറഞ്ഞത് ചെയ്യും. 1-2 മണിക്കൂറിനകം കര്‍ണാടക മന്ത്രിസഭയുടെ ആദ്യ യോഗം ചേരും. അഞ്ച് വാഗ്ദാനങ്ങളും അതോടെ നിയമമാകും,' രാഹുല്‍ പറഞ്ഞു.

കര്‍ണാടകിലെ ജനങ്ങള്‍ക്ക് ശുദ്ധവും അഴിമതി രഹിതവുമായ സര്‍ക്കാരിനെ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയില്‍ വെറുപ്പിന് മേല്‍ സ്‌നേഹം വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam