മൂന്നാം തവണ സര്‍ക്കാരുണ്ടാക്കാന്‍ മോദി തിരിച്ചു വരികയാണെന്ന് നിര്‍മല സീതാരാമന്‍

MAY 23, 2024, 4:45 PM

ന്യൂഡെല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഭരണത്തില്‍ സ്ഥിരതയും ഉറപ്പും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും നിര്‍മല പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതികള്‍ കണ്ടാണ് രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.

'മൂന്നാം തവണ ഗവണ്‍മെന്റുണ്ടാക്കാന്‍ പ്രധാനമന്ത്രി സുഖകരമായി തിരിച്ചുവരുന്നു. ഞങ്ങള്‍ തിരിച്ചുവരുന്നു. ജനങ്ങള്‍ സ്ഥിരതയും ഉറപ്പുമുള്ള സര്‍ക്കാരിനെ ആഗ്രഹിക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി എന്താണ് നല്‍കിയതെന്ന് അവര്‍ കണ്ടു,' നിര്‍മല പറഞ്ഞു.

vachakam
vachakam
vachakam

'ജനങ്ങളുടെ ഉദ്ദേശശുദ്ധി വ്യക്തമാണ്, വോട്ട് ചെയ്യാന്‍ സ്ത്രീകളും യുവാക്കളും നീണ്ട ക്യൂവില്‍ നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. പദ്ധതികളുടെ ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചുവെന്ന് സ്ത്രീകള്‍ വ്യക്തമാക്കുന്നു,' നിര്‍മല പറഞ്ഞു.

ബിജെപി സര്‍ക്കാര്‍ ചങ്ങാത്ത മുതലാളിത്തത്തില്‍ ഏര്‍പ്പെടുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അതിതീവ്ര ഇടതുപക്ഷത്തില്‍ നിന്നും അദ്ദേഹം കടമെടുത്തതാണെന്ന് നിര്‍മല പറഞ്ഞു.

'ആരാണ് ചങ്ങാത്ത മുതലാളിത്തത്തെക്കുറിച്ച് സംസാരിക്കുന്നത്? കോണ്‍ഗ്രസോ? ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരോളം പിന്നോട്ട് പോകൂ. ചങ്ങാത്ത മുതലാളിത്തം ലജ്ജയില്ലാത്തതായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി സര്‍ക്കാരുകളുടെ മുഖമുദ്രയായിരുന്നു അത്,' നിര്‍മല പറഞ്ഞു.

vachakam
vachakam
vachakam

'കയ്യില്‍ തെളിവില്ലാതെ കാര്യങ്ങള്‍ സംസാരിക്കാന്‍ അദ്ദേഹം വളരെ മിടുക്കനാണ്. 2014-15 മുതല്‍ രാഹുല്‍ ഗാന്ധി ഈ ഗെയിം പരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന് സുപ്രീം കോടതിയില്‍ പോയി മാപ്പ് പറയേണ്ടി വന്നു,' രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam