കോഴിക്കോട്: ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെടുമെന്ന തരത്തിൽ ചർച്ചകൾ ഇതിനകം വന്നു കഴിഞ്ഞതാണ്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ മൂന്നാം സീറ്റായി വയനാട് ആവശ്യപ്പെടുമാണ് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ വയനാട് ലോക്സഭാ സീറ്റ് മുസ്ലിം ലീഗിനില്ലെന്നും രാഹുൽ ഗാന്ധിയാണ് മത്സരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി പറഞ്ഞു.
READ MORE: രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണമെന്ന് മുസ്ലിംലീഗ്
ചുവരെഴുത്ത് പ്രവർത്തകരുടെ ആവേശമാണ്. അവരെ തളർത്തേണ്ടതില്ല. വടകരയിൽ യുഡിഎഫ് ബുക്ക്ഡ് എന്ന് എഴുതിക്കോട്ടെയെന്നും കെ.മുരളീധരൻ പറഞ്ഞു.
സുധാകരനൊഴികെ എല്ലാ കോൺഗ്രസ് എം.പിമാരും മത്സരിക്കുമെന്നും കെ.മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്