വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി ഇത്തവണയും രാഹുൽ ഗാന്ധി തന്നെയായിരിക്കും എന്നായിരുന്നു ഇതുവരെ ഉയർന്നുവന്ന റിപ്പോർട്ടുകൾ.
എന്നാൽ മുസ്ലീംലീഗ് പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റ് ആവശ്യപ്പെടാനാണ് മുസ്ലിംലീഗിന്റെ ഇപ്പോഴത്തെ തീരുമാനം.
അല്ലാത്തപക്ഷം മൂന്നാംസീറ്റിനായി യുഡിഎഫില്‍ സമ്മര്‍ദം ചെലുത്തില്ലെന്നും റിപ്പോർട്ടുകൾ വരുന്നു.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ അധികസീറ്റ് ചോദിക്കൂ. അക്കാര്യം ലീഗ് നേതാക്കള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കും.
യുഡിഎഫിലെ സീറ്റ് ചർച്ചകൾ ഇതിനോടകം തന്നെ തുടങ്ങുകയാണ്. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും കെപിസിസി പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ മുതിര്‍ന്ന നേതാക്കളും ലീഗുമായി 29 ന് ചര്‍ച്ച നത്തും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്