കോഴിക്കോട്: മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അഭിപ്രായം ചോദിക്കാന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതില്‍ വി.ഡി സതീശന്‍ ക്യാമ്പിന് കടുത്ത അതൃപ്തി. കുറുക്കനെ കോഴിക്കൂടിന്റെ ചുമതല ഏല്‍പ്പിക്കുന്നതിന് തുല്യം എന്നാണ് ഇവരെ ചര്‍ച്ചക്ക് വിളിച്ചതിനെ വി.ഡി സതീശന്‍ ക്യാമ്പ് വിശേഷിപ്പിക്കുന്നത്.
ജനവികാരം അട്ടിമറിക്കാനുള്ള നീക്കം എന്നാണ് വി.ഡി സതീശനെ അനുകൂലിക്കുന്നവരുടെ നിലപാട്. എംഎല്‍എമാരുടെ അഭിപ്രായം കെ.സി വേണുഗോപാലിനായി സ്വാധീനിക്കാന്‍ ശ്രമിച്ചവരാണ് ഈ മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാരെന്നും സതീശന്‍ ക്യാമ്പിന് ആക്ഷേപമുണ്ട്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി.സി വിഷ്ണുനാഥ് എന്നിവരെയാണ് മുന്‍ കെപിസിസി പ്രിസിഡന്റുമാര്‍ക്കൊപ്പം എഐസിസി നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.
മൂന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാരും എംഎല്‍എമാരും അഭിപ്രായം പറഞ്ഞവരാണ് വീണ്ടും എന്തിന് വിളിപ്പിക്കുന്നു, ഇത് ജനവിധി അട്ടിമറിക്കാനാണ് എന്നാണ് വി.ഡി സതീശന്‍ വിഭാഗം പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
