പട്‌ന: തന്നെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കിയത് അടല്‍ ബിഹാരി വാജ്‌പേയിയാണെന്നും മുതിര്‍ന്ന ബിജെപി നേതാവ് തന്നെ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ചില പിഴവുകള്‍ പറ്റിയെന്നും എന്നാല്‍ ജെഡിയു-ബിജെപി സഖ്യം ഒറ്റക്കെട്ടായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുന്‍പ് ആര്‍ജെഡിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് സൂചിപ്പിച്ച് നിതീഷ് പറഞ്ഞു.
'ഞാന്‍ അന്തരിച്ച അടല്‍ ബിഹാരി വാജ്പേയി ജിയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. അദ്ദേഹത്തിന് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു. അദ്ദേഹം എന്നെ ബിഹാറിന്റെ മുഖ്യമന്ത്രിയാക്കി. ചില തെറ്റുകള്‍ ഇവിടെ സംഭവിച്ചു. അവിടെ പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും,' ബിഹാറിലെ അറായില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് 73 കാരനായ നേതാവ് പറഞ്ഞു.
''അവരുടെ (ആര്‍ജെഡി) സര്‍ക്കാരിന്റെ കാലത്ത് സന്ധ്യ കഴിഞ്ഞാല്‍ ഭയന്ന് ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റില്ലായിരുന്നു... അവര്‍ കാരണം സംഘര്‍ഷം ഉണ്ടായി. അവര്‍ക്ക് വേണ്ടത് മുസ്ലീം വോട്ടുകള്‍ മാത്രമായിരുന്നു... പക്ഷെ ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ കൂടുതലായിരുന്നു... ഞങ്ങള്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്തെങ്കിലും ഏറ്റുമുട്ടലുകളുണ്ടോ?,' 15 വര്‍ഷം സംസ്ഥാനം ഭരിച്ച രാഷ്ട്രീയ ജനതാദളിനെ പരിഹസിച്ച് നിതീഷ് പറഞ്ഞു.
'ഞങ്ങള്‍ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, ഉയര്‍ന്ന ജാതിക്കാര്‍, പിന്നാക്കക്കാര്‍, അങ്ങേയറ്റം പിന്നാക്കക്കാര്‍, ദലിതുകള്‍, മഹാദലിതര്‍ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. മുസ്ലീം സമുദായത്തിനും വേണ്ടി ഞങ്ങള്‍ ഒരുപാട് പ്രവര്‍ത്തിച്ചു. മദ്രസകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരവും അധ്യാപകരെയും നല്‍കി,' നിതീഷ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്