പവാര്‍ കുടുംബത്തില്‍ നിന്നും ഇളയ തലമുറ രാഷ്ട്രീയ രംഗത്തേക്ക്;  ബാരാമതിയില്‍ യുഗേന്ദ്ര പവാർ ?

JUNE 13, 2024, 8:31 AM

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ നിന്നും അജിത് പവാറിനെ നേരിടാന്‍ യുഗേന്ദ്ര പവാറിനെ ശരദ് പവാര്‍ രംഗത്തിറക്കുമെന്ന് റിപ്പോര്‍ട്ട്.

അജിത് പവാറിന്‍റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്‍റെ മകനാണ് യുഗേന്ദ്ര പവാര്‍. ബാരാമതി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ശരദ് പവാറിനൊപ്പം ബാരാമതിയില്‍ ഒരു പൊതുപരിപാടിയില്‍ യുഗേന്ദ്ര പങ്കെടുത്തിരുന്നു.

ഈ സംഭവം ചൂണ്ടിക്കാണിച്ചാണ് പവാര്‍ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നുവെന്ന സൂചനകള്‍ വരുന്നത്.

vachakam
vachakam
vachakam

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ മത്സരിച്ച ശരദ് പവാറിന്‍റെ മകള്‍ സുപ്രിയ സുലെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും യുഗേന്ദ്ര സജീവമായി രംഗത്തുണ്ടായിരുന്നു. അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാറിനെയാണ് സുപ്രിയ പരാജയപ്പെടുത്തിയത്.

ചെറുമകന്‍ രോഹിത് പവാറിനെയും സമാനമായ രീതിയില്‍ ശരദ് പവാര്‍ രംഗത്തിറക്കിയത് ചൂണ്ടിക്കാണിച്ചാണ് പുതിയ നീക്കത്തെ വിലയിരുത്തിയിരിക്കുന്നത്. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ജാത്-ജാംഖഡ് സീറ്റ് ശരദ് പവാര്‍ രോഹിത് പവാറിന് നല്‍കിയിരുന്നു. നേരത്തെ ശരദ് പവാര്‍ വിജയിച്ച മണ്ഡലമായിരുന്നു ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam