ന്യൂഡല്‍ഹി: വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്രത്തിന്റേത് 'കറുത്ത ദിനം' ആണെന്ന് പ്രിയങ്ക വിശേഷിപ്പിച്ചത്.
ഭരണഘടനയും പ്രതിപക്ഷ ഐക്യവും ചേര്‍ന്ന് വിജയിച്ചത് രാജ്യം തന്നെയാണെന്ന് പ്രിയങ്ക പറഞ്ഞു. ഫെഡറല്‍ സംവിധാനത്തില്‍ മാറ്റം വരുത്താനുള്ള ഗൂഢാലോചനയാണ് പരാജയപ്പെട്ടത്. പ്രതിപക്ഷത്തിന്റെ കരുത്താണ് ഇത് കാണിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. വനിതാ സംവരണത്തെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിച്ചതിനെ പ്രിയങ്ക ചോദ്യം ചെയ്തു. എങ്ങനെയെങ്കിലും അധികാരത്തില്‍ തുടരാനുള്ള നീക്കമായിരുന്നു ഇത്. ഇപ്പോള്‍ പുനര്‍ നിര്‍ണയം നടത്തിയില്ലെങ്കില്‍ 2029 ന് മുമ്പ് അത് സാധ്യമാകില്ലെന്ന് സര്‍ക്കാര്‍ ഭയന്നുവെന്നും പ്രിയങ്ക പറഞ്ഞു. മാത്രമല്ല സ്വന്തം താത്പര്യങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അവര്‍ ആരോപിച്ചു.
അതായത് ബില്ല് പാസായാല്‍ അതിന്റെ ക്രെഡിറ്റ് എടുക്കാമെന്നും, പരാജയപ്പെട്ടാല്‍ പ്രതിപക്ഷത്തെ സ്ത്രീവിരുദ്ധരായി ചിത്രീകരിച്ച് തങ്ങള്‍ രക്ഷകരാണെന്ന് വരുത്തിത്തീര്ക്കാമെന്നുമാണ് ബിജെപി കരുതിയത്. എന്നാല്‍ സ്ത്രീകളുടെ രക്ഷകരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഹഥ്രാസ് സംഭവവും ഒളിമ്പിക് മെഡല്‍ ജേതാക്കളായ താരങ്ങളോട് സര്‍ക്കാര്‍ കാട്ടിയ സമീപനവും ഓര്‍മ്മിപ്പിച്ച പ്രിയങ്ക, സ്ത്രീകളുടെ കാര്യത്തില്‍ ബിജെപിയുടെ റെക്കോര്‍ഡ് മോശമാണെന്നും കുറ്റപ്പെടുത്തി. പ്രതിപക്ഷം വനിതാ സംവരണത്തിന് എതിരല്ലെന്നും എന്നാല്‍ അതിനെ മണ്ഡല പുനര്‍ നിര്‍ണയവുമായി ബന്ധിപ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങള്‍ക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ചെറിയ ഭേദഗതികള്‍ വരുത്തി 2023 ലെ നിയമം ഇപ്പോള്‍ത്തന്നെ നടപ്പിലാക്കാം. പക്ഷേ സ്ത്രീകള്‍ക്ക് അവരുടെ അവകാശം ഇപ്പോള്‍ത്തന്നെ നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 543 ല്‍ നിന്ന് 816 ആയി ഉയര്‍ത്താനും 2029 ഓടെ 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്ലാണ് വെള്ളിയാഴ്ച പരാജയപ്പെട്ടത്.
വോട്ടെടുപ്പില്‍ 298 പേര് അനുകൂലിച്ചും 230 പേര് എതിര്‍ത്തും വോട്ട് ചെയ്തു. എന്നാല്‍ ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്ന് ബില്ല് തള്ളുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കോൺഗ്രസിൽ 'മുഖ്യമന്ത്രി' കളി മുറുകുന്നു: സുധാകരന്റെ വലംകൈ കെ.സി.ക്ക്; സതീശനും ചെന്നിത്തലയും പ്രതിരോധത്തിൽ?
തമിഴ് മണ്ണിലെ 'വിജയ്' ഘടകവും ദേശീയ രാഷ്ട്രീയത്തിലെ ഭൂകമ്പവും!
ബീഹാറിൽ നിതീഷ് യുഗത്തിന് വിരാമം; ചാണക്യൻ പടിയിറങ്ങുമ്പോൾ പാടലീപുത്രത്തിൽ ഇനി 'സാമ്രാട്ട് '
ലോക്സഭ സീറ്റുകൾ 850 ആക്കി ഉയർത്താൻ സർക്കാർ നിർദ്ദേശം; കരട് ബിൽ എംപിമാർക്ക്