തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുന്നതില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറിയത്.
മുഖ്യമന്ത്രിക്ക് പകരം ആരോഗ്യ മന്ത്രി വീണ ജോർജ് ആണ് സഭയിൽ രമയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളേക്കുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി നല്‍കാതെ മന്ത്രി വീണാ ജോർജിനെ ചുമതലപ്പെടുത്തിയത്.
അതേസമയം സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് വീണ ജോർജിനായതുകൊണ്ടാണ് മറുപടി നല്‍കാൻ അവരെ ഏല്‍പ്പിച്ചതെന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ആരോഗ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിക്കുകയും പിന്നാലെ മുഖ്യമന്ത്രി സഭയിലെത്തുകയുമായിരുന്നു.
അതേസമയം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ സംസ്ഥാനത്ത് വർധിച്ചുവരുന്നെന്ന് ആരോപിച്ച കെ.കെ.രമ പ്രശ്നം ലാഘവത്തോടെയാണ് സർക്കാർ എടുക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയാത്തതുതന്നെ ഇതിന് ഉദാഹരണമെന്നും അടിയന്തരപ്രമേ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് വ്യക്തമാക്കി.
ഇത്തരത്തിൽ നേരത്തെയും ടി.പി.ചന്ദ്രശേഖൻ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കെ.കെ.രമ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിലും മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്