സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം എംഎല്‍എ സ്ഥാനം രാജിവച്ചു സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ 

JUNE 14, 2024, 1:29 PM

സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിവസം സിക്കിം മുഖ്യമന്ത്രിയുടെ ഭാര്യ എംഎല്‍എ സ്ഥാനം രാജിവച്ചതായി റിപ്പോർട്ട്. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമങിന്റെ ഭാര്യ ആണ് കൃഷ്ണകുമാരി റായ് ആണ് ഒരു ദിവസത്തിനുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്.

നാംചി സിങ്കിതാങില്‍നിന്നുള്ള നിയമസഭാംഗമായിരുന്ന റായിയുടെ രാജി സ്പീക്കര്‍ സ്വീകരിച്ചു. എന്നാൽ ഭാര്യ രാജിവച്ചത് പാര്‍ട്ടി ഐക്യകണ്‌ഠേനയെടുത്ത തീരുമാനമാണെന്ന് മുഖ്യമന്ത്രി പ്രേംസിങ് തമങ് പ്രതികരിച്ചു. എസ്‌കെഎമ്മിന്റെ പാര്‍ലമെന്ററി കമ്മറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് കൃഷ്ണകുമാരി തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ഇപ്പോള്‍ പാര്‍ട്ടിയുടെ ക്ഷേമത്തിനും ലക്ഷ്യങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ രാജിവെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രാജിക്കുപിന്നാലെ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കൃഷ്ണകുമാരി റായ് നന്ദി അറിയിച്ചു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) 32 സീറ്റുകളില്‍ 31 എണ്ണവും നേടിയാണ് അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലത്തിലും വിജയം എസ്‌കെഎമ്മിനായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam