തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയായി ഉയർന്നുകേട്ട പേരാണ് നടി ശോഭനയുടേത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് ശോഭന എത്തിയതോടെയാണ് ശോഭന- ബിജെപി ബന്ധം കൂടുതൽ ചർച്ചയാണ്. ഇതിന് കുടപിടിച്ചാണ് സ്ഥാനാർത്ഥി പരിഗണനാ ലിസ്റ്റിൽ താരം എത്തിയതും.
ശോഭന മത്സരിക്കാനില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. മത്സരിക്കാനില്ലെന്ന് ശോഭന സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, എന്നാൽ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്.
അതേസമയം ബിജെപി സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സംഘവും ഡൽഹിയിലെത്തി. രാത്രി ഏഴു മണിക്കാണ് ഔപചാരിക ചർച്ച.
കെ സുരേന്ദ്രനൊപ്പം സംഘടന സെക്രട്ടറി കെ സുഭാഷും മുൻ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസ്, വി മുരളീധരൻ, കുമ്മനം രാജ ശേഖരൻ എന്നിവരും സംഘത്തിലുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും കൊല്ലത്തുമാണ് പട്ടികയിൽ അനിശ്ചിതാവസ്ഥയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്