ശശി തരൂർ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനം: നാട്ടകം സുരേഷും തിരുവഞ്ചൂരും പങ്കെടുക്കില്ല

DECEMBER 3, 2022, 7:24 AM

 കോട്ടയം: ശശി തരൂർ പങ്കെടുക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തെ കുറിച്ച് അറിയിപ്പ് ലഭിച്ചില്ലെന്ന് ആവർത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രംഗത്ത്.

സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് തിരുവനന്തപുരം എം പിയായ ശശി തരൂർ ഇന്ന് കോട്ടയം ജില്ലയിൽ പര്യടനം നടത്തുന്നത്. പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണ സമ്മേളനത്തിലും ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ്  മഹാ സമ്മേളനത്തിലും തരൂർ പങ്കെടുക്കും. പാലാ , കാഞ്ഞിരപ്പള്ളി ബിഷപ്പുമാരെയും തരൂർ കാണുന്നുണ്ട്.   

അതേസമയം സംഘടനാ കീഴ്‌വഴക്കങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് നാട്ടകം സുരേഷ് കെ പി സി സി നേത്യത്വത്തോട്  പരാതിപ്പെട്ടു. കെപിസിസി  

vachakam
vachakam
vachakam

ശനിയാഴ്ച ജില്ലയിൽ സന്ദർശനം നടത്തുന്ന കാര്യം ശശി തരൂരും അറിയിച്ചില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നെന്ന് പറഞ്ഞു വന്ന ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്തെന്ന് നാട്ടകം സുരേഷ് ആരോപിച്ചു. 

ഇന്ന് നടക്കുന്ന പരിപാടിയിൽ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും വിട്ടുനിൽക്കും. യൂത്ത് കോൺഗ്രസ് സമ്മേളനത്തിൽ കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനും ഡിസിസി പ്രസിഡന്റും പങ്കെടുക്കില്ലെന്ന് വ്യക്തമായി.  വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷമുള്ള തിരുവഞ്ചൂരിന്റെ പിന്മാറ്റം.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam