കോഴിക്കോട്: ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി പി.വി. അൻവർ വേണ്ടെന്ന് ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ.
കോഴിക്കോട് ഇത്തവണ ഇറക്കുമതി സ്ഥാനാർഥികൾ വേണ്ടെന്നാണ് ഡിസിസി നേതൃയോഗത്തിൽ നിർദേശം. കഴിഞ്ഞ തവണ ബാലുശേരിയിൽ സിനിമ നടൻ ധർമജനെ സ്ഥാനാർഥിയാക്കിയത് അടക്കം വലിയ തിരിച്ചടി ഉണ്ടാക്കിയെന്നും നേതൃയോഗത്തിൽ വിലയിരുത്തി.
അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്നായിരുന്നു മുന്നണിയുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ.
അതേസമയം, തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും മൂന്ന് സീറ്റാണ് പി.വി. അൻവർ പ്രതീക്ഷിക്കുന്നത്. അൻവറിന് പുറമെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ എന്നിവർക്കും സീറ്റ് ആവശ്യപ്പെടാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
