മാണി സി കാപ്പൻ ബിജെപിയിലേക്കോ?

JULY 29, 2022, 12:29 PM

പാലാ: മാണി സി കാപ്പന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്ന പ്രചരണം ശക്തമാകുന്നു. ഈ പ്രചരണം അടിസ്ഥാന രഹിതമെന്ന് കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചു.

 അടിസ്ഥാനരഹിതമെന്ന് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ബിജെപിയില്‍ അവസരം കിട്ടിയാല്‍ പലരും പോകും, പക്ഷേ മാണി സി കാപ്പന്‍ ബിജെപിയിലേക്ക് പോകുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. 

പ്രചരണവുമായി ബന്ധപ്പെട്ട് യുഡിഎഫ് നടത്തിയ അന്വേഷണത്തില്‍ കാപ്പന്‍ കൂടുമാറില്ലെന്നാണ് വ്യക്തമായതെന്നും സജി മഞ്ഞക്കടമ്പില്‍  പ്രതികരിച്ചു.

vachakam
vachakam
vachakam

ഞങ്ങളൊക്കെ ചോര നീരാക്കി പണിയെടുത്താണ് പാലായില്‍ കാപ്പന്‍ വിജയിച്ചത്. അദ്ദേഹം വിശ്വാസ വഞ്ചന കാണിക്കുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല, ജോസ് കെ മാണി കാണിച്ച പോലുള്ള മണ്ടത്തരം മാണി സി കാപ്പന്‍ കാണിക്കുമെന്ന് കരുതേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam